ന്യൂഡല്‍ഹി: പത്മനാഭ സ്വാമിക്ഷേത്ര ഭരണത്തില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഏകോപനമില്ലെന്നും ഇത് ഭരണകാര്യങ്ങളെ ബാധിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ക്ഷേത്രത്തിലെ അസിസ്റന്റ് എക്സിക്യൂട്ടീവ് ഓഫീസറും അധികൃതരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാണെന്ന് അമിക്യസ് ക്യൂറി കോടതിയെ ധരിപ്പിച്ചു. ഈ തര്‍ക്കങ്ങള്‍ പ്രവര്‍ത്തനത്തിന് തടസമാകരുതെന്ന് കോടതി നിര്‍ദേശിച്ചു. ജസ്റീസുമാരായ ആര്‍.എം ലോധയും എ.കെ പട്നായിക്കുമാണ് കേസ് പരിഗണിച്ചത്. അതിനിടെ ക്ഷേത്രത്തിലെ സ്വത്തുക്കളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി. മറ്റു നിലവറകളിലെ മൂല്യനിര്‍ണയം പൂര്‍ത്തിയായ സ്ഥിതിക്ക് ബി നിലവറ തുറക്കുന്ന കാര്യം പരിഗണിക്കണമെന്ന് മൂല്യനിര്‍ണയ സമിതി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെ അസിസ്റന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഗൌതം പത്മനാഭനെ നീക്കണമെന്ന് രാജകുടുംബം കോടതിയില്‍ ആവശ്യപ്പെട്ടു. അദ്ദേഹം എക്സിക്യൂട്ടീവ് ഓഫീസറുമായും രാജകുടുംബവുമായും സഹകരിക്കുന്നില്ലെന്ന് രാജകുടുംബം വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം പിന്നീട് പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.
Discussion about this post