Friday, September 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കുട്ടനാട്; ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി: മുഖ്യമന്ത്രി

by Punnyabhumi Desk
Jul 4, 2013, 05:17 pm IST
in കേരളം

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ വെളളക്കെട്ടുണ്ടായ കുട്ടനാട്ട് മേഖലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വാര്‍ഡൊന്നിന് പരമാവധി 10,000 രൂപ നിരക്കില്‍ നല്‍കും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ വകുപ്പായിരിക്കും മേല്‍നോട്ടം വഹിക്കുക.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഇതിനായി ഒരു കോടി രൂപ നല്‍കും. കാര്‍ഷിക മേഖലയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് 6.82 ലക്ഷം രൂപ നല്‍കും. പമ്പിംഗ് സബ്‌സിഡിയായി 3.18 ലക്ഷം രൂപ നല്‍കാനും തീരുമാനമായി. മടവീഴ്ചയില്‍ പൂര്‍ണ്ണമായും വീട് തകര്‍ന്ന സംഭവത്തില്‍ വീട്ടുടമയ്ക്ക് ആറര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ആര്‍.ബ്ലോക്ക് കായലിലെ വെളളം പമ്പു ചെയ്യുന്നതിന് 30 ലക്ഷം രൂപയും കടല്‍ ഭിത്തി പുനരുദ്ധാരണത്തിന് നേരത്തേയനുവദിച്ച രണ്ടര കോടിക്കു പുറമെ ഒന്നര കോടി രൂപയും നല്‍കും. നെല്ല് സംഭരണ കുടിശ്ശികയ്ക്കായി അനുവദിച്ച 68 കോടി രൂപ കര്‍ഷകര്‍ക്ക് ചൊവ്വാഴ്ചയ്ക്കകം കൊടുത്തുതീര്‍ക്കും. ദേശീയ പാതകളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ 5.18 ലക്ഷം രൂപയും പി.ഡബ്ല്യു.ഡി., പഞ്ചായത്ത് റോഡുകളുടെ പുനരുദ്ധാരണത്തിന് 10 കോടി രൂപയും നല്‍കാനും തീരുമാനമായി. കുട്ടനാട് മേഖലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 48 ദുരിതാശ്വാസ ക്യാമ്പുകള്‍ വാസസ്ഥലങ്ങളിലെ വെളളമിറങ്ങുംവരെ തുടരാനും യോഗം തീരുമാനിച്ചു.

മന്ത്രിമാരായ കെ.പി.മോഹനന്‍, കെ.സി.ജോസഫ്, പി.ജെ.ജോസഫ്, എം.എല്‍.എ. മാരായ പി.സി.വിഷ്ണുനാഥ്, മോന്‍സ് ജോസഫ്, തോമസ് ചാണ്ടി, ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്‍, വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies