ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രകടനപത്രികയെ പെരുമാറ്റചട്ടത്തിന് കീഴില്‍ കൊണ്ടുവരുന്ന കാര്യം ആലോചിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറോട് സുപ്രീംകോടതി. പ്രകടനപത്രികയിലെ സൗജന്യവാഗ്ദാനങ്ങള്‍ ജനപ്രാതിനിധ്യ നിയമപ്രകാരം അഴിമതിയല്ലെങ്കിലും ഇത്തരം വാഗ്ദാനങ്ങള്‍ ജനങ്ങളെ സ്വാധീനിക്കാന്‍ ഇടയുണ്ട്. അതിനാല്‍ ഇത് നിയന്ത്രിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗരേഖ കൊണ്ടുവരണമെന്നും കോടതി നിര്‍ദേശിച്ചു.
ഇതിനായി സര്‍വകക്ഷിയോഗം വിളിക്കണമെന്നും ജസ്റ്റിസ് വി.സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബഞ്ച് ആവശ്യപ്പെട്ടു. തമിഴ്‌നാട്ടില്‍ കരുണാനിധി, ജയലളിത സര്‍ക്കാരുകള്‍ സൗജന്യമായി കളര്‍ ടിവി, മിക്‌സി, ഗ്രൈന്‍ഡര്‍, ഫാന്‍ എന്നിവ വിതരണം ചെയ്തതിനെതിരായ ഹര്‍ജിയിലാണ് കോടതി വിധി.
Discussion about this post