ഹേമാംബിക
3. ജ്യോതിക്ഷേത്രമിതി പ്രശാന്തിനിലയം
പുണ്യോജ്വലം സ്‌മാരകം
നിര്‍മീയാത്മഗുരുത്വമണ്‌ഡലതലേ
സംശോഭിതം താരകം
ആചാര്യോത്തമനീലകണ്‌ഠസവിധേ
ശ്രീപാദപൂജാരതം
സമ്പൂര്‍ണപ്രതിദാധനം ഗുരുവരം
സത്യസ്വരൂപം ഭജേ.
ജ്യോതിക്ഷേത്രം ഇതി – ജ്യോതിക്ഷേത്രം എന്ന
പ്രശാന്തിനിലയം – ശാന്തിയുടെ ഇരിപ്പിടവും
പുണ്യോജ്വലം സ്‌മാരകം – അത്യധികം പുണ്യമായതുമായ സ്‌മാരകം
നിര്‍മീയ – നിര്‍മിച്ചിട്ട്
ആത്മഗുരുത്വമണ്‌ഡലതലേ – ഗുരുത്വമണ്‌ഡലത്തില്‍
സംശോഭിതം താരകം – ശോഭിക്കുന്ന താരകവും (നക്ഷത്രവും)
ആചാര്യോത്തമനീലകണ്‌ഠസവിധേ – ആചാര്യനായ ശ്രീ നീലകണ്‌ഠ ഗുരുജിയുടെ സവിധത്തില്‍ (അടുത്ത്)
ശ്രീപാദപൂജാരതം – പാദപൂജയില്‍ മുഴുകിയവനും
സമ്പൂര്‍ണ പ്രതിദാധനം – എല്ലാത്തരത്തിലുള്ള പ്രതിഭകളോടും കൂടിയവനും (സകലകലാവല്ലഭന്‍ എന്നര്‍ഥം)
ഗുരുവരം – ഗുരുശ്രേഷ്‌ഠനുമായ
സത്യസ്വരൂപം ഭജേ – സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളെ ഞാന്‍ ഭജിക്കുന്നു.
ജ്യോതിക്ഷേത്രം എന്ന ശാന്തിയുടെ ഇരിപ്പിടവും പുണ്യമായതുമായ സ്‌മാരകം നിര്‍മിച്ച് ഗുരുത്വമണ്‌ഡലത്തില്‍ നക്ഷത്രമായി ശോഭിക്കുന്നവനും ആചാര്യനായ ശ്രീ നീലകണ്‌ഠഗുരുജിയുടെ സവിധത്തില്‍ പാദപൂജയില്‍ മുഴുകിയവനും (പാദപൂജ എന്ന പുസ്‌തകം, അധ്യാത്മരാമായണത്തിന്റെ പാദപൂജാവ്യാഖ്യാനം എന്നീ അര്‍ഥങ്ങളും ഉള്‍പ്പെടുന്നു.) എല്ലാത്തരത്തിലുള്ള പ്രതിഭകളോടും കൂടിയവനും ഗുരുവര്യനുമായ ശ്രീ സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളെ ഞാന്‍ ഭജിക്കുന്നു.
(തുടരും)
Discussion about this post