തിരുവനന്തപുരം: നിലവിലുള്ള എല്ലാ ഒഴിവുകളും 2014 കലണ്ടര്‍ വര്‍ഷത്തെ എല്ലാ പ്രതീക്ഷിത ഒഴിവുകളും അടിയന്തിരമായി പബ്ലിക് സര്‍വ്വീസ് കമ്മീഷന് റിപ്പോര്‍ട്ട് ചെയ്യണമെന്നും റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ സെക്രട്ടറിയേറ്റിലെ ബന്ധപ്പെട്ട ഭരണ വകുപ്പിനും, ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പിനും ലഭ്യമാക്കണമെന്നും വകുപ്പ് മേധാവികള്‍ക്കും, നിയമനാധികാരികള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ഇക്കാര്യത്തില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മുന്‍പ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചശേഷവും ചില നിയമനാധികാരികള്‍ ഒഴിവുകള്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനെ യഥാസമയം അറിയിക്കുന്നതില്‍ കാലതാമസം വരുത്തുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സര്‍ക്കുലര്‍.
Discussion about this post