തിരുവനന്തപുരം: ഉത്തരാഖണ്ഡ് പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് സമാഹരിച്ച 30 ലക്ഷം രൂപയുടെ ചെക്ക് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് കൈമാറി. മൂവായിരം സ്‌ക്കൂള്‍ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ജൂലൈ 3, 4 തീയതികളിലായി വിദ്യാര്‍ത്ഥികളില്‍ നിന്നും, പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ചതാണ് ഈ തുക.
മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എ.ഷാജഹാന്‍, വിദ്യാഭ്യാസ സെക്രട്ടറി ഡോ.ഇളങ്കോവന്‍, സ്റ്റേറ്റ് സ്‌കൗട്ട് കമ്മീഷണര്‍ സി.വിനോദ്, സ്റ്റേറ്റ് ഗൈഡ്‌സ് കമ്മീഷണര്‍ കുഞ്ഞന്നാമ്മ, സെക്രട്ടറി സക്കീര്‍ ഹുസൈന്‍, ട്രഷറര്‍ കെ.ജി.ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post