തിരുവനന്തപുരം: ഏകജാലക രീതിയിലുള്ള പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാംഘട്ടത്തിലേക്കുള്ള അപേക്ഷകള്‍ സ്‌കൂളുകളില്‍ നിന്നും വിതരണം ചെയ്തു തുടങ്ങി. എസ്.എസ്.എല്‍.സി സേ പരീക്ഷ പാസായവര്‍ക്കും സി.ബി.എസ്.സി സ്‌കൂള്‍തല പരീക്ഷ പാസായവര്‍ക്കും ഇതുവരെ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും ഈ ഘട്ടത്തില്‍ അപേക്ഷ നല്‍കാം. അപേക്ഷകള്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും ലഭ്യമാണ്. അപേക്ഷാഫോറത്തിന്റെ ലഭ്യതയെ സംബന്ധിച്ച വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റായwww.hscap.kerala.gov.inല്‍ ലഭ്യമാണ്. പ്രിന്റ് ചെയ്ത അപേക്ഷകള്‍ ലഭ്യമല്ലാത്ത സ്‌കൂളുകളില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. രണ്ടാംഘട്ട പ്രവേശനത്തിന് ലഭ്യമായ ഒഴിവുകളുടെ സ്‌കൂളും വിഷയവും കാറ്റഗറിയും തിരിച്ചുള്ള വിവരങ്ങളും അഡ്മിഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ആദ്യഘട്ടത്തില്‍ അപേക്ഷിച്ചിട്ട് അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും അലോട്ട്‌മെന്റ് ലഭിച്ചിട്ട് നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രവേശനം നേടാന്‍ കഴിയാത്തവര്‍ക്കും നിലവിലുള്ള അപേക്ഷകള്‍ പുതുക്കി നല്‍കാം. അവര്‍ പുതിയ ഒഴിവുകളുടെ അടിസ്ഥാനത്തില്‍ പുതിയ ഓപ്ഷനുകള്‍ നല്‍കേണ്ടതാണ്. അപേക്ഷ പുതുക്കാനുള്ള ഫോറവും അഡ്മിഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. നേരത്തേ അപേക്ഷ നല്‍കിയ അതേ സ്‌കൂളില്‍ തന്നെയാണ് പുതുക്കല്‍ അപേക്ഷയും സമര്‍പ്പിക്കേണ്ടത്.
Discussion about this post