Friday, September 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

നീര ഉദ്പാദിപ്പിക്കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി

by Punnyabhumi Desk
Jul 16, 2013, 11:47 pm IST
in കേരളം

തിരുവനന്തപുരം: കേരളത്തില്‍ തെങ്ങില്‍ നിന്നും നീര ഉദ്പാദിപ്പിക്കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ഒന്നാംഘട്ടത്തില്‍ ജില്ലകള്‍ തോറും ഓരോ യൂണിറ്റ് തുടങ്ങാനാണ് തീരുമാനം. എക്സൈസ് മന്ത്രി കെ.ബാബുവിന്റെ അധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. എക്സൈസ് വകുപ്പായിരിക്കും നീര യൂണിറ്റിന് അനുമതി നല്‍കുക. 1500 തെങ്ങുകള്‍ വീതമുള്ളതായിരിക്കും ഒരു യൂണിറ്റ്. നാളികേര വികസനബോര്‍ഡില്‍ അഫിലിയേറ്റു ചെയ്തിട്ടുള്ള സഹകരണ സംഘങ്ങള്‍ക്കും സംഘടനകള്‍ക്കുമാണ് നീര യൂണിറ്റിന് അനുമതിയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. നാളികേരത്തില്‍ നിന്നും വാണിജ്യാടിസ്ഥാനത്തില്‍ നീര ഉത്പാദിപ്പിക്കുന്നതിനായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ 10 ജില്ലകളില്‍ നീര യൂണിറ്റുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എം. മാണി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 15 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. തെങ്ങില്‍ നിന്നും നീര ഉത്പാദിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് അനുമതി കിട്ടുന്നത് കേര കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്നതിനാല്‍ വര്‍ഷങ്ങളായി കേരളത്തിലെ നാളികേര കര്‍ഷകരും കാര്‍ഷിക വിദഗ്ധരും നീര ഉത്പാദനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുവരുകയായിരുന്നു. ഇതുവഴി തൊഴില്‍ അവസരങ്ങളും വര്‍ധിപ്പിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വിഷയത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ നിര്‍ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. അതേസമയം, കര്‍ഷകര്‍ സ്വന്തം തെങ്ങില്‍ നിന്ന് നീര ഉത്പാദനത്തിന് എക്സൈസ് വകുപ്പില്‍ നിന്ന് അനുമതി തേടണമെന്ന നിബന്ധന പ്രതിഷേധത്തിന് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies