ന്യൂഡല്‍ഹി: ബിഹാറിലെ മഹാബോധി ക്ഷേത്രത്തില്‍ സ്ഫോടനം നടന്ന സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തുവിട്ടു. ദൃക്സാക്ഷികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലും സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് എന്‍ഐഎ രേഖാ ചിത്രം തയാറാക്കിയിരിക്കുന്നത്. അതേസമയം സിസി ടിവി ദൃശ്യങ്ങള്‍ വ്യക്തമല്ലെന്നാണ് വിവരം. പ്രതിയെന്നു സംശയിക്കുന്ന വ്യക്തി ക്ഷേത്രവുമായി ബന്ധമുള്ള ആളാണോയെന്നും സംശയിക്കുന്നു. ബുദ്ധഭിക്ഷുവിന്റെ രൂപഭാവങ്ങളാണ് രേഖാ ചിത്രത്തിലുള്ള വ്യക്തിക്കുള്ളത്. മൂന്നിടത്തായാണ് ക്ഷേത്രത്തില്‍ ബോംബ് സ്ഥാപിച്ചിരുന്നത്. മഹാബോധി വൃക്ഷം, ഗൌരി ക്ഷേത്രം, ബട്ടര്‍ ലാമ്പ് ഹൌസ് എന്നിവിടങ്ങളിലാണ് ബോംബ് വച്ചിരുന്നത്. എന്നാല്‍ ടൈമറിന് തകരാറു സംഭവിച്ചതിനാല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തതു പോലെ നടന്നില്ല.
Discussion about this post