ന്യൂഡല്‍ഹി: ജുവനൈല്‍ നിയമത്തിന്റെ പ്രായപരിധി 18 ആയി തന്നെ തുടരും. ജുവൈനല്‍ പ്രായപരിധി 16 ആക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ഡല്‍ഹി കൂട്ട ബലാത്സംഗം ഉള്‍പ്പെടെയുള്ള കേസുകളില്‍ കുട്ടി കുറ്റവാളികള്‍ ഏറുന്നുവെന്നും ഇവര്‍ക്ക് പ്രായത്തിന്റെ ഇളവ് നല്‍കാതെ, പരമാവധി ശിക്ഷ ലഭ്യമാക്കണമെന്നും കാണിച്ചാണ് പൊതു താത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
എന്നാല്‍ 18 വയസു വരെയുള്ള പ്രായക്കാര്‍ കുട്ടികള്‍ എന്ന ഗണത്തിലാണെന്നും അവര്‍ക്ക് ജുവനൈല്‍ നിയമപ്രകാരമുള്ള ശിക്ഷയേ നല്‍കാന്‍ കഴിയുള്ളുവെന്നും കോടതി പറഞ്ഞു.
അല്‍ത്തമാസ് കബീറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
Discussion about this post