തിരുവനന്തപുരം: ശ്രീചിത്രാഹോമിലെ വിദ്യാര്‍ത്ഥികള്‍, ജൂലൈ 20-ന് നിയമസഭ സന്ദര്‍ശിക്കും. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ കുട്ടികളെ സ്വീകരിക്കും. തുടര്‍ന്ന് വ്യക്തിത്വവികസനം, നിയമസഭാ പ്രവര്‍ത്തനങ്ങള്‍, നടപടിക്രമങ്ങള്‍ തുടങ്ങിയ .വിഷയങ്ങളില്‍ വിദഗ്ധര്‍ കുട്ടികള്‍ക്ക് ക്ലാസെടുക്കും. നിയമസഭാ മ്യൂസിയവും ചേമ്പറും സന്ദര്‍ശിക്കുന്ന കുട്ടികള്‍ ഒരു ദിവസം മുഴുവന്‍ നിയമസഭയിലുണ്ടാവും. കുട്ടികളെ നിയമസഭാ നടപടികളെക്കുറിച്ചും മറ്റും ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടെ നിയമസഭയിലെ, പാര്‍ലമെന്ററി പരിശീലന കേന്ദ്രമാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 20-ന് രാവിലെ പത്ത് മണി മുതല്‍ അഞ്ച് മണിവരെയാണ് സന്ദര്‍ശന പഠന പരിപാടി.
Discussion about this post