ഹേമാംബിക
4. സത്‌സംഗാദി സമത്വഭാവസുരഭീ-
സന്ദേശസംവാഹകം
ക്ഷേത്രോദ്ധാരവിശുദ്ധകര്‍മസരണീ-
ധര്‍മപ്രചാരോത്സുകം
പൂര്‍ണജ്ഞാനനിധീശ്വരം നവയുഗ-
പ്രഖ്യാതസന്ന്യാസിനം
യോഗാഭ്യാസവിശാരദം യതിവരം
സത്യസ്വരൂപം ഭജേ.
സത്‌സംഗാദി സമസമത്വ ഭാവസുരഭീ സന്ദേശസംവാഹകം – സത്‌സംഗം മുതലായ സമത്വസുന്ദരങ്ങളും ഭാവസുരഭിലങ്ങളുമായ സന്ദേശങ്ങളെ പ്രചരിപ്പിക്കുന്നവനും
ക്ഷേത്രോദ്ധാരവിശുദ്ധകര്‍മസരണീ ധര്‍മപ്രയാരോത്സുകം – ക്ഷേത്രോദ്ധാരണം തുടങ്ങിയ വിശുദ്ധങ്ങളായ കര്‍മപ്രവാഹങ്ങളാകുന്ന ധര്‍മപ്രചരണങ്ങളില്‍ ഉത്സുകനും
പൂര്‍ണജ്ഞാനനിധീശ്വരം – സമ്പൂര്‍ണജ്ഞാനിയും
നവയുഗപ്രഖ്യാതസന്ന്യാസിനം – നവയുഗത്തിലെ പ്രഖ്യാതനായ (പ്രസിദ്ധനായ) സന്ന്യാസിവര്യനും
യോഗാഭ്യാസവിശാരദം – യോഗവിദ്യയില്‍ സമ്പൂര്‍ണജ്ഞാനത്തോടുകൂടിയവനും
യതിവരനും – താപസശ്രേഷ്‌ഠനുമായ
സത്യസ്വരൂപം ഭജേ – ശ്രീ സത്യാനന്ദസരസ്വതി തൃപ്പാദങ്ങളെ ഞാന്‍ ഭജിക്കുന്നു.
സത്‌സംഗം മുതലായ സമത്വസുന്ദരങ്ങളും ഭാവസുരഭിലങ്ങളുമായ സന്ദേശങ്ങളെ പ്രചരിപ്പിക്കുന്നവനും, ക്ഷേത്രോദ്ധാരണം തുടങ്ങിയ വിശുദ്ധങ്ങളായ കര്‍മപ്രവാഹങ്ങളാകുന്ന ധര്‍മപ്രചരണങ്ങളില്‍ ഉത്സുകനും, സമ്പൂര്‍ണജ്ഞാനനിധിയും നവയുഗത്തിലെ പ്രസിദ്ധനായ സന്യാസിവര്യനും യോഗവിദ്യയില്‍ സമ്പൂര്‍ണജ്ഞാനത്തോടുകൂടിയവനും താപശ്രേഷ്‌ഠനുമായ ശ്രീ സത്യാനന്ദസരസ്വതി തൃപ്പാദങ്ങളെ ഞാന്‍ ഭജിക്കുന്നു.
(തുടരും)












