ബാംഗ്ലൂര്‍: ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഇന്‍സാറ്റ് 3 ഡിയുടെ വിക്ഷേപണം പരിപൂര്‍ണ വിജയം. പുലര്‍ച്ചെ 1.23 ന് ഫ്രഞ്ച് ഗയാനയിലെ കോറുവില്‍നിന്നായിരുന്നു വിക്ഷേപണം. ഏരിയന്‍ 5 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
പറന്നുയര്‍ന്ന് 32 മിനിറ്റ് 42 സെക്കറുകള്‍കൊണ്ട് ഉപഗ്രഹംഭ്രമണപഥത്തിലെത്തി. കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമാണ് ഇന്‍സാറ്റ് 3 ഡി. പ്രകൃതിക്ഷോഭങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാനുള്ള സംവിധാനം ഈ ഉപഗ്രഹത്തിലുണ്ട്. വാര്‍ത്താവിനിമയ ഉപഗ്രഹമായ അല്‍ഫാസാറ്റും ഇന്‍സാറ്റ് 3 ഡിക്കൊപ്പം ഏരിയന്‍ 5 റോക്കറ്റ് വെള്ളിയാഴ്ച വിക്ഷേപിച്ചു.
ഇന്‍സാറ്റ് 3 ഡി യില്‍ നിന്നുള്ള സിഗ്നലുകള്‍ ഹാസനിലുള്ള നിരീക്ഷണ കേന്ദ്രത്തില്‍ ലഭിച്ചുതുടങ്ങിയെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഉപഗ്രഹം ഏഴുവര്‍ഷം പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post