വെല്ലിങ്‌ടണ്‍: അന്റാര്‍ട്ടിക്കയ്‌ക്കു മുകളിലുള്ള ഓസോണ്‍ പാളിയിലെ വിള്ളല്‍ കുറയുന്നതായി കണ്ടെത്തല്‍. ന്യൂസിലന്‍ഡിലെ നാഷനല്‍ ഇന്റസ്‌റ്റിറ്റിയൂറ്റ് ഓഫ് വാട്ടര്‍ ആന്‍ഡ് അറ്റ്‌മോസ്‌ഫറിക് റിസേര്‍ച്ച് ഗവേഷകരാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. അന്റാര്‍ട്ടിക്കയ്‌ക്കു മുകളിലാണ് വിള്ളല്‍ രൂപപ്പെട്ടിരുന്നത്.
ഇതേത്തുടര്‍ന്ന് ഓസോണ്‍ പാളികള്‍ക്കു ദോഷമാകുന്ന ക്ലോറോഫ്‌ളൂറോ കാര്‍ബണ്‍ തുടങ്ങിയ വസ്‌തുക്കളുടെ ഉപയോഗം ഒഴിവാക്കുന്നതിനു 1987ല്‍ രൂപം നല്‍കിയ മോണ്‍ട്രിയോള്‍ കരാര്‍ വിജയിച്ചതിന്റെ സൂചനയാണെന്നു ശാസ്‌ത്രഞ്‌ജനായ സ്‌റ്റീഫന്‍ വുഡ് അഭിപ്രായപ്പെട്ടു. ഉപഗ്രഹങ്ങള്‍ നല്‍കിയ വിവരമനുസരിച്ച് 29 ദശലക്ഷം ചതുരശ്ര അടിയിലായിരുന്നു ശോഷണം. അതേസമയം ഓസോണ്‍ പാളികളിലെ ശോഷണം ചുരുങ്ങുന്നത് ശുഭസൂചനയാണ്. ഇത് ശാശ്വതമാണോ എന്നത് നിര്‍ണയിക്കേണ്ടതുണ്ടെന്നും വുഡ് പറഞ്ഞു.
Discussion about this post