തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. എംജി കോളേജില്‍ വിദ്യാര്‍ത്ഥികളെ പൊലീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ . രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ . സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ പോലീസ് സുരക്ഷ ശക്തമായിരുന്നു.
ഹര്‍ത്താലില്‍ ഒറ്റപ്പെട്ട അക്രമങ്ങള്‍ ഉണ്ടായി. തിരുവനന്തപുരം പള്ളിച്ചലും പാപ്പനംകോടും കെഎസ്ആര്‍ടിസ് ബസിനു നേരെ കല്ലേറുണ്ടായി. ശ്രീകാര്യത്ത് എംജി കോളേജ് അധ്യാപകന്‍റെ വീടിന് നേരെ കല്ലേറുണ്ടായി. അക്രമസാധ്യതകള്‍ മുന്‍നിര്‍ത്തി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോളേജ് സന്ദര്‍ശിച്ചു.
Discussion about this post