തിരുവനന്തപുരം: തന്റെ അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണന്‍ തന്നെയാണെന്ന് സരിത എസ്. നായര്‍ വ്യക്തമാക്കി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ഫെനി തനിക്കു വേണ്ടി ഹാജരാകും. കേസുമായി ബന്ധപ്പെട്ടു അഭിഭാഷകനുമായി സംസാരിക്കാന്‍ അനുവദിക്കണമെന്നും സരിത കോടതിയില്‍ ആവശ്യപ്പെട്ടു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്തെ സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോളാണ് സരിത ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. സരിതയോടൊപ്പം കേസിലെ മറ്റൊരു പ്രതി ബിജു രാധാകൃഷ്ണനേയും കോടതിയില്‍ ഹാജരാക്കിയിരുന്നു. വക്കീലുമായി സംസാരിക്കാന്‍ അനുവദിക്കണമെന്ന് ബിജുവും കോടതിയോടു ആവശ്യപ്പെട്ടു. ഇരുവരോടും അപേക്ഷ എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.













Discussion about this post