ശബരിമല: നിറപുത്തരി ആഘോഷങ്ങള്‍ക്കായി ശബരിമല ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്ക്. ഇന്നു പുലര്‍ച്ചെ 5.45-നും 6.15-നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് നിറപുത്തരി ആഘോഷം നടന്നത്. വയലേലകളില്‍ നിന്ന് ആദ്യമായി കൊയ്തെടുത്ത നെല്‍ക്കതിരുകളുമായാണ് ഭക്തര്‍ സന്നിധാനത്തെത്തിയത്. കാര്‍ഷിക സമൃദ്ധിക്കായാണ് നെല്‍ക്കതിരുകള്‍ ഭക്തര്‍ ശബരിമലയില്‍ സമര്‍പ്പിക്കുന്നത്. ക്ഷേത്രത്തില്‍ പൂജിച്ച നെല്‍ക്കതിരുകള്‍ പ്രസാദമായി വാങ്ങി വീടുകളിലെത്തിക്കുന്നു. ഒരുവര്‍ഷക്കാലം സമ്പദസമൃദ്ധി വീടുകളിലുണ്ടാകുമെന്നുള്ള വിശ്വാസമാണ് ഇതിനു പിന്നില്‍.













Discussion about this post