ന്യൂഡല്‍ഹി: വാഗമണില്‍ സിമി ക്യാമ്പ് കേസിലെ പ്രതി അബ്ദുള്‍ സത്താറിനെ എന്‍ഐഎ അറസ്റ് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് ഇയാള്‍ കസ്റഡിയിലായത്. പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യത്ത് നിന്നു വീസ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തി. തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ എന്‍ഐഎ അറസ്റ് ചെയ്യുകയായിരുന്നു.
രാജ്യത്തിന്റെ പല ഭാഗത്തുമായി 2005 മുതല്‍ 2008 വരെയുള്ള കാലയളവില്‍ സ്‌ഫോടനങ്ങള്‍ നടത്തി നിരവധി പേരുടെ ജീവന്‍ കവര്‍ന്ന 30 ഓളം ഭീകരരുടെ വിചാരണ ഭീകര വിരുദ്ധ കോടതിയില്‍ നടന്നു വരികയാണ്.
വാഗമണ്‍ കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ കോടതിയില്‍ ഇയാളെ ഹാജരാക്കും. 2010 ല്‍ ബാംഗളൂര്‍ ചിന്നസ്വാമി ക്രിക്കറ്റ് സ്റേഡിയത്തില്‍ നടന്ന സ്ഫോടനത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് എന്‍ഐഎ സംശയിക്കുന്നു . ഇയാളെ കോടതി 18 വരെ റിമാന്‍ഡ് ചെയ്തു.
Discussion about this post