കൊച്ചി: കൊച്ചി തേവര കായലില്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. വെണ്ടുരുത്തി പാലത്തിന് സമീപമാണ് സംഭവം. ഉദയംപേരൂര്‍ സ്വദേശികളായ മാധവന്‍, പത്മനാഭന്‍ എന്നിവരെയാണ് കാണാതായത്.
ഇന്നലെ രാത്രി ഊന്നുവല ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. വള്ളത്തില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നു. ഇവരില്‍ ഒരാളെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.
കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. നേവിയുടെ മുങ്ങല്‍ വിദഗ്ധസംഘം സ്ഥലത്തെത്തിയിട്ടുണ്ട്.













Discussion about this post