ജമ്മു: കാശ്മീരില്‍ നിയന്ത്രണ രേഖയ്ക്കു സമീപം പാക് സൈനികരുടെ ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇന്നലെ അര്‍ധരാത്രിക്കു ശേഷം പൂഞ്ച് മേഖലയിലാണ് സംഭവം. രാംഗഡ് മേഖല വഴി നുഴഞ്ഞു കയറിയ പാക് സൈനികര്‍ ഇന്ത്യന്‍ സൈനിക പോസ്റ്റിന നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. മോര്‍ട്ടാര്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ആക്രമണത്തെ അപലപിച്ചു. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യ- പാക് ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങളെ ഇത്തരം സംഭവങ്ങള്‍ ദോഷകരമായി ബാധിക്കുമെന്നും ഒമര്‍ അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.
Discussion about this post