വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി അടുത്തമാസം നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. മുന്‍ സിഐഎ കരാര്‍ ജീവനക്കാരന്‍ എഡ്വേര്‍ഡ് സ്‌നോഡനു റഷ്യ അഭയം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ നടപടി. അമേരിക്കയുടെ നിര്‍ണായക രഹസ്യാന്വേഷണ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയാണ് എഡ്വേര്‍ഡ് സ്‌നോഡന്‍.
സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ സെപ്റ്റംബര്‍ അഞ്ചിനും ആറിനും നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് പുടിനുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. അമേരിക്കയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നു റഷ്യ പ്രതികരിച്ചു.
Discussion about this post