കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് തിങ്കളാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കുന്ന എല്‍ഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപക അക്രമങ്ങള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. സ്പെഷ്യല്‍ ബ്രാഞ്ചാണ് ഇതു സംബന്ധിച്ച വിവരം സര്‍ക്കാരിന് നല്‍കിയത്. ഇതേതുടര്‍ന്ന് ജില്ലയില്‍ സുരക്ഷ ശക്തമാക്കി. സമരക്കാരെ നേരിടാന്‍ കേന്ദ്ര സേനയെ കണ്ണൂരില്‍ സജ്ജമാക്കിയിട്ടുണ്ട്. അതേസമയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സമരഭടന്‍മാര്‍ക്ക് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി. പരാമാവധി പ്രവര്‍ത്തകരെ തലസ്ഥാനത്ത് എത്തിക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. ട്രെയിനിലാണ് ആദ്യ സംഘം പുറപ്പെട്ടിരിക്കുന്നത്.
ബിഎസ്എഫിന്റെ 100 പേരടങ്ങുന്ന രണ്ട് കമ്പനി സേനയും സിആര്‍പിഎഫിന്റെ ഒരു കമ്പനി സേനയെയും കണ്ണൂരിലെ സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുണ്ട്. എസ്പി രാഹുല്‍ ആര്‍. നായരുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സ്ഥിഗതികള്‍ വിലയിരുത്തി.
സംഘര്‍ഷമുണ്ടായാല്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് കേന്ദ്ര സേനയെ നിയോഗിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. അതിനിടെ ജില്ലയില്‍ നിന്നും സെക്രട്ടറിയേറ്റ് ഉപരോധത്തിന് പ്രവര്‍ത്തകെ കൊണ്ടുപോകുന്നത് തടഞ്ഞ് ടൂറിസ്റ് ബസുകള്‍ക്ക് പോലീസ് നോട്ടീസ് നല്‍കി. പ്രവര്‍ത്തകരെ കൊണ്ടുപോകുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ ക്രിമിനല്‍ സ്വാഭവമുള്ള എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി പോലീസ് വീടുകള്‍ തെരച്ചില്‍ നടത്തി. എന്നാല്‍ ഇവരെല്ലാം ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post