Wednesday, April 29, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശ്രീഗണേശന്‍ ചുണ്ടന്‍ ജലരാജകിരീടം ചൂടി

by Punnyabhumi Desk
Aug 11, 2013, 06:00 am IST
in കേരളം

nehru-trophy-boat-raceആലപ്പുഴ: പുന്നമട കായലില്‍ നടന്ന നെഹ്‌റുട്രോഫി ജലോത്സവത്തിന്‍റെ അന്തിമ പോരാട്ടത്തില്‍ ശ്രീഗണേശന്‍ ചുണ്ടന്‍ ജലരാജകിരീടം ചൂടി. നെഹ്‌റുട്രോഫി ജലോത്സവ ചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ടാംതവണയാണ്‌ ശ്രീഗണേശന്‍ ജേതാക്കളാകുന്നത്‌. അരുണ്‍കുമാര്‍ ക്യാപ്റ്റനായ ഹരിപ്പാട്‌ സെന്റ്‌ ഫ്രാന്‍സിസ്‌ ബോട്ട്‌ ക്ലബ്‌ തുഴഞ്ഞ ശ്രീഗണേശന്‍ 4.33 സെക്കന്റിലാണ്‌ ഫൈനലില്‍ ഫിനിഷ്‌ ചെയ്തത്‌.

കുമരകം ടൗണ്‍ ബോട്ട്‌ ക്ലബ്‌ തുഴഞ്ഞ ബിനോ പുന്നൂസ്‌ ക്യാപ്റ്റനായ ജവഹര്‍ തായങ്കരി രണ്ടാംസ്ഥാനവും യുബിസി കൈനകരി തുഴഞ്ഞ ഹരിത അനില്‍ ക്യാപ്റ്റനായ ആനാരി പുത്തന്‍ചുണ്ടന്‍ മൂന്നാം സ്ഥാനവും കുമരകം വേമ്പനാട്‌ ബോട്ട്‌ ക്ലബ്‌ തുഴഞ്ഞ അഭിലാഷ്‌ രാജ്‌ ക്യാപ്റ്റനായ ഇല്ലിക്കളം ചുണ്ടന്‍ നാലാം സ്ഥാനവും നേടി. നാലു ചുണ്ടനുകളും ഒപ്പത്തിനൊപ്പം പോരാടിയപ്പോള്‍ കലാശപ്പോരാട്ടം ആവേശോജ്വലമായി. ഇഞ്ചുകളുടെ വ്യത്യാസത്തിലാണ്‌ വിജയികളെ നിശ്ചയിച്ചത്‌. ഗവര്‍ണര്‍ നിഖില്‍കുമാര്‍ ജലമേള ഉദ്ഘാടനം ചെയ്തു. മന്ത്രി ഇബ്രാഹിംകുഞ്ഞ്‌ പതാക ഉയര്‍ത്തി. കേന്ദ്രമന്ത്രി ചിരഞ്ജീവി മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി 35 ലക്ഷം രൂപ ജലോത്സവത്തിന്‌ സ്ഥിരം ഗ്രാന്റ്‌ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരായ കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്‌, മന്ത്രി എ.പി.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

61-ാ‍മത്‌ നെഹ്‌റുട്രോഫി ജലോത്സവത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടം നടന്നതും ഫൈനലിലായിരുന്നു. ചുണ്ടന്‍ ലൂസേഴ്സ്‌ വിഭാഗത്തില്‍ കുമരകം വില്ലേജ്‌ ബോട്ട്‌ ക്ലബിന്റെ പായിപ്പാടന്‍ ചുണ്ടന്‍ ഒന്നാമതെത്തി. കൊല്ലം ജീസസ്‌ ബോട്ട്‌ ക്ലബിന്റെ ദേവസ്‌ ചുണ്ടനാണ്‌ രണ്ടാം സ്ഥാനം. ചുണ്ടന്‍വള്ളങ്ങളുടെ സെക്കന്റ്‌ ലൂസേഴ്സ്‌ ഫൈനലില്‍ ആലപ്പുഴ ടൗണ്‍ ബോട്ട്‌ ക്ലബിന്റെ മഹാദേവന്‍ ചുണ്ടനാണ്‌ ഒന്നാംസ്ഥാനം നേടിയത്‌. കുമരകം ബോട്ട്‌ ക്ലബിന്റെ ചെറുതന ചുണ്ടന്‍ രണ്ടാംസ്ഥാനം നേടി. തേര്‍ഡ്‌ ലൂസേഴ്സ്‌ ഫൈനലില്‍ മങ്കൊമ്പ്‌ തെക്കേക്കര ബോട്ട്‌ ക്ലബിന്റെ പുളിങ്കുന്ന്‌ ചുണ്ടന്‍ ഒന്നാം സ്ഥാനവും തായങ്കരി സെന്റ്‌ ആന്റണീസ്‌ ക്ലബിന്റെ കരുവാറ്റ ശ്രീവിനായകന്‍ രണ്ടാംസ്ഥാനവും നേടി. ചുണ്ടന്‍ വള്ളങ്ങളുടെ പ്രദര്‍ശന മത്സരത്തില്‍ മങ്കൊമ്പ്‌ സെന്റ്‌ പയസ്‌ ടെന്ത്‌ ബോട്ട്‌ ക്ലബിന്റെ ശ്രീകാര്‍ത്തികേയനാണ്‌ ഒന്നാമതെത്തിയത്‌.

 

ShareTweetSend

Related News

കേരളം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

കേരളം

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

കേരളം

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

Discussion about this post

പുതിയ വാർത്തകൾ

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies