Tuesday, July 8, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

പാദപദ്മ ദര്‍ശനം

by Punnyabhumi Desk
Aug 15, 2013, 01:13 am IST
in സനാതനം

തിരുമാന്ധാംകുന്ന് കേശാദിപാദം (ഭാഗം – 27)

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍

സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍

അധികരണമോഹമോടധികരണമാടുന്നൊ-
രസുരരെ ഹനിക്കുന്നടിമലര്‍ തൊഴുന്നേന്‍,

പാദപദ്മ ദര്‍ശനം

സത്വം രജസ്സ് തമസ്സ് എന്നു മൂന്നു ഗുണങ്ങള്‍ പ്രകൃതിക്കുള്ളതിനാല്‍ സൃഷ്ടികളിലും ഈ വിധമായ ത്രൈവിധ്യം സംഭവിക്കുന്നു. സാത്വികഗുണപ്രധാനരും രജോഗുണപ്രധാനരും തമോഗുണപ്രധാനരും മനുഷ്യരുള്‍പ്പെടെ സമസ്ത ജീവരാശിയിലുമുണ്ട്. മനുഷ്യരൊഴികെയുള്ള ജീവരാശികള്‍ പ്രകൃതി നല്കിയിരിക്കുന്ന സ്വഭാവങ്ങളെ അതിലംഘിക്കാത്തതിനാല്‍ തമസ്സോ രജസ്സോ പ്രധാനമായിരുന്നാലും അപകടങ്ങള്‍ ചെയ്യുന്നില്ല. എന്നാല്‍ മനുഷ്യന്റെ കഥ ഇതില്‍നിന്നു ഭിന്നമാണ്. മനുഷ്യന് സ്വതന്ത്രമായി ചിന്തിക്കാനും അതിന്‍വണ്ണം പ്രവര്‍ത്തിക്കാനും വേണ്ടുന്ന ബുദ്ധി ഈശ്വരന്‍ തന്നെ നല്കിയിരിക്കുന്നു. എക്കാലവും മായാബന്ധനത്തിനു കീഴ്‌പ്പെട്ടു കഴിയാതെ മായാതീതാവസ്ഥയിലെത്താന്‍ അവസരമൊരുക്കുന്നതിനായാണ് സ്വതന്ത്രബുദ്ധി നല്കിയിരിക്കുന്നത്. മനുഷ്യ ജന്മത്തിലെത്തുംവരെ ജീവരാശിയെ പ്രകൃതിതന്നെ ഉയര്‍ത്തിക്കൊണ്ടുവരും. മനുഷ്യശരീരം ലഭിച്ചാല്‍ യോഗിക്കുംവരെയുള്ള ആദ്ധ്യാത്മികവികാസം സ്വന്തം പരിശ്രമം കൊണ്ടുതന്നെ നേടണം. തമസ്സില്‍ നിന്നു രജസ്സിലേക്കും രജസ്സില്‍ നിന്നു സത്വത്തിലേക്കും സത്വത്തില്‍നിന്നു മായാതീതാവസ്ഥയിലേക്കും ഉയരാന്‍ സ്വന്തംബുദ്ധി ശക്തി വിനിയോഗിച്ചു വേണ്ടും വിധം പ്രവര്‍ത്തിക്കണം. എന്നാല്‍ അധികം പേരും അതിനു തുനിയുന്നില്ല. പകരം രജോഗുണത്തിലോ രജോമിശ്രിതമായ തമസ്സിലോ മുഴുകി ജീവിതം വ്യര്‍ത്ഥാകുന്നു. ഭൗതികസുഖങ്ങളിലാണ് അത്തരക്കാരുടെ കണ്ണു ചെല്ലുന്നത്. ഭൗതികസുഖങ്ങളുടെ നശ്വരത അവര്‍ക്കു മനസ്സിലാക്കാനാവുകയില്ല. സുഖം ഭൗതിക പദാര്‍ത്ഥങ്ങളിലല്ല ആത്മവസ്തുവിലാണെന്നും അവര്‍ തിരിച്ചറിയുന്നില്ല. ഭൗതികസുഖങ്ങള്‍ക്കായുള്ള നെട്ടോട്ടത്തില്‍ തകരുകയാണ് അവരെ കാത്തിരിക്കുന്ന ഫലം. അത്തരക്കാരില്‍ ചിലര്‍ സ്വന്തം ബലപൗരുഷാദികളില്‍ ഗര്‍വിച്ച് സുഖസമാഹരണത്തിനായി ക്രൂരകര്‍മ്മങ്ങളില്‍ വ്യാപരിക്കുന്നു. മറ്റുള്ളവരെ പീഡിപ്പിക്കുന്നതില്‍ നിര്‍വൃതികണ്ടെത്തുന്ന അത്തരം ക്രൂരന്മാരെയാണ് അസുരന്മാരെന്ന് ഇതിഹാസപുരാണാദികള്‍ വിളിക്കുന്നത്. അധികരണമോഹം അഥവാ അധികാരമോഹം അവരുടെ കൂടെപ്പിറപ്പാണ്. അതിനെ തൃപ്തിപ്പെടുത്താന്‍ ആയുധശക്തി സമാഹരിച്ച് അവര്‍ യുദ്ധവിനോദങ്ങളിലേര്‍പ്പെടുന്നു. അധികരണമാടുന്നു. ഹിരണ്യകശിപുവും രാവണാദികളും അഴിച്ചുവിട്ട ആക്രമണപരമ്പരകള്‍ അസംഖ്യമാണ്. ആദ്ധ്യാത്മിക വികാസത്തിനു അവസരമൊരുക്കാന്‍ കൊടുത്തിരിക്കുന്ന ശക്തിവിശേഷങ്ങളെ ദുര്‍വിനിയോഗം ചെയ്താല്‍ ഈശ്വരീയമായ തിരിച്ചടി ഉറപ്പാണെന്നതിനു സംശയമില്ല. രാക്ഷസന്മാര്‍ക്കെല്ലാം അവസാനം സംഭവിച്ചത് ഭീഷണമായ പരാജയങ്ങളായിരുന്നു. ത്രിപുരന്മാരും ഗജാസുരനും അന്ധകന്മാരും അഹങ്കാരമത്തനായ ദക്ഷപ്രജാപതിയും കാലനും ശിവന്റെ മുന്നില്‍ പരാജയമടഞ്ഞ കഥകള്‍ പ്രസിദ്ധമാണല്ലോ. ശ്രീമഹാദേവന് അസുരസംഹാരം നിസ്സാരമായ കര്‍മ്മമാണ്. ആപാദങ്ങളുടെ ഒരു നേരീയ ചലനംമതി: ഏതൊരസുരനും സകുലം സംഹരിക്കപ്പെടാന്‍. അതാണ് കാലകാലന്റെ വൈഭവം.

siva-tkശ്രീപരമേശ്വരന്റെ അസുര സംഹാരത്തിനുമുണ്ട് ഒരു സവിശേഷത. വിദൂരമായിപ്പോലും ക്രോധത്തിന്റെ സ്പര്‍ശം ഈ സംഹാരകര്‍മ്മത്തിലില്ല. താന്‍ സംഹരിക്കാന്‍ പോകുന്ന അസുരന്‍തന്റെ വിഭൂതിയാണെന്ന് അദ്ദേഹം അറിയുന്നു. അതിനാല്‍ ശിവന്‍ ഒന്നിനേയും വെറുക്കാനാവുകയില്ല. ആത്മജ്ഞാനമില്ലാത്ത സാധാരണന്മാരാണ് വെറുപ്പിനും വിദ്വേഷത്തിനുമെല്ലാമടിപ്പെട്ടു ക്രൂരകര്‍മ്മങ്ങളില്‍ വ്യാപരിക്കുന്നത്. അതിനാല്‍ അസുരന്മാര്‍ ചെയ്തിരുന്ന സംഹാരകര്‍മ്മവും ശിവന്റെ അസുരസംഹാരവും തമ്മില്‍ വലിയ അന്തരമുണ്ട്. സത്യമറിയാതെ അപഥത്തില്‍വീണ് അധഃപതിക്കുന്ന അസുരന്മാരെ രക്ഷിക്കുകയാണ് ശിവന്റെ ലക്ഷ്യം. കനത്ത ഒരു പ്രഹരം നല്കി ബലപൗരുഷങ്ങളുടെ പരിമിതി ബോദ്ധ്യപ്പെടുത്തിയാലല്ലാതെ അവര്‍ക്കു നേര്‍ബുദ്ധി ഉദിക്കുകയില്ല എന്നുവരുമ്പോഴാണ് അദ്ദേഹം പ്രഹരിക്കാനൊരുമ്പെടുന്നത്. അങ്ങനെ ശിക്ഷയും രക്ഷയ്ക്കായി ഉതകുന്നു. ഇതാണ് ആ പാദപദ്മങ്ങളുടെ മഹത്വം.

ഈശ്വരനെ കൂപ്പേണ്ടതു പാദത്തിലാണ്. മഹാത്മക്കളെ വന്ദിക്കേണ്ടതും പാദങ്ങളില്‍തന്നെ. ശിക്ഷണത്തിനും രക്ഷണത്തിനും ആ പാദങ്ങള്‍തന്നെ സമര്‍ത്ഥമാണ്. ഈശ്വരന്റെ പാദങ്ങള്‍ കാണാന്‍ കഴിയുന്നതാണ് ജീവിതത്തിലെ പരമഭാഗ്യം. കൂര്‍മ്മമായി ഭൂമിതുളച്ചു താഴേക്കുചെന്നു ശിവപാദങ്ങളന്വേഷിച്ച വിഷ്ണുവിനുപോലും ലഭിക്കാത്ത ഭാഗ്യമാണത്. അലുലഭമായ ആ ദര്‍ശനം ലഭിച്ചാല്‍ ഉടന്‍ ചെയ്യേണ്ടതു സാഷ്ടാംഗപ്രണാമമല്ലാതെ മറ്റൊന്നുമല്ല.

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies