ജമ്മു: കാശ്മീരില്‍ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ പ്രകോപനത്തിനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായ നിലപാടിലേക്ക് നീങ്ങുന്നു. തുടര്‍ച്ചയായ പത്താം ദിവസവും പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ മെന്ധര്‍സെക്ടറിലാണ് പാക്ക് സൈന്യം കടന്നാക്രമണം നടത്തുന്നത്. നിയന്ത്രണ രേഖയിലെ ഇന്ത്യയുടെ മുന്‍നിര പോസ്റ്റുകള്‍ക്കു നേരെ പാക്ക് സൈന്യം വെടിവെയ്പ് നടത്തി. മോര്‍ട്ടാറുകള്‍ഉപയോഗിച്ച് ഇന്ത്യന്‍സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ഒരു സൈനികന്‍അടക്കം നാലുപേര്‍ക്ക് സാരമായി പരുക്കേറ്റതായി പാക്ക് മാധ്യമങ്ങള്‍റിപ്പോര്‍ട്ട് ചെയ്തു. ഹാമിര്‍പൂരിലും പാക്ക് സൈന്യത്തിന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കി.
Discussion about this post