വാഷിങ്‌ടണ്‍: രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് അമേരിക്കയുടെ ലോകമെമ്പാടുമുളള സംവിധാനങ്ങളുടെ വിവരങ്ങള്‍ വിക്കിലീക്‌്‌സ് പുറത്തുവിട്ടു. അമേരിക്കയുടെ രഹസ്യത്താവളങ്ങള്‍, കേബിള്‍, സാറ്റലൈറ്റ് ശൃംഖല, ഗ്യാസ് പൈപ്പ് ലൈന്‍ തുടങ്ങിയവയുടെ വിവരങ്ങളാണ് വിക്കിലീക്‌സ് പുറത്തുവിട്ടത്.
ഭീകരവാദികള്‍ ലക്ഷ്യമിട്ടേക്കാവുന്ന തന്ത്രപ്രധാനമായ മേഖലകള്‍ എന്തെന്ന വിവരവും പുറത്തു വിട്ടവയില്‍ ഉള്‍പ്പെടും. അമേരിക്കയുടെ ദേശ സുരക്ഷയ്‌ക്ക് തന്നെ ഭീഷണിയാകുന്നവയാണു പുറത്തു വന്ന വിവരങ്ങള്‍. രാജ്യത്തിന് സാമ്പത്തിക നഷ്‌ടമുണ്ടാക്കുന്ന കാര്യങ്ങളെന്തൊക്കെയെന്നതും വിക്കിലീക്‌്‌സ് പുറത്തുവിട്ട രേഖകളില്‍ വ്യക്‌തമാണ്.
Discussion about this post