ബെയ്‌ജിങ്: തെക്കു പടിഞ്ഞാറന്‍ ചൈനയിലെ ഡൗ പ്രവിശ്യയിലുണ്ടായ കാട്ടുതീയില്‍ 15 സൈനികര്‍ ഉള്‍പ്പടെ 22 പേര്‍ മരിച്ചു. നാലു പേര്‍ക്കു സാരമായി പരുക്കേറ്റു. തീയണയ്‌ക്കുന്നതിന് 85 അഗ്നിശമന സേനാംഗങ്ങളെയും പന്ത്രണ്ടിലേറെ സൈനികരെയും സംഭവസ്‌ഥലത്തേയ്‌ക്ക് അയച്ചിട്ടുണ്ട്. ഹെലികോപ്‌റ്ററുകളും സഹായത്തിനുണ്ട്. ഇന്നലെ പുലര്‍ച്ചെയാണ് അഗ്നിബാധയുണ്ടായത്. തിബറ്റന്‍ സമതലത്തിനു സമീപമാണ് കാട്ടുതീയുണ്ടായ ഡൗ പ്രദേശം. മേഖലയിലെ ഭൂരിപക്ഷം പേരും തിബറ്റന്‍ വംശജരാണ്. 33 ഹെക്‌ടറില്‍ പടര്‍ന്നുപിടിച്ച തീ കൂടുതല്‍ സ്‌ഥലങ്ങളിലേക്ക് പടരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post