മുംബൈ: മുംബൈയില്‍ ലൈഫ് സ്റൈല്‍ മാസികയില്‍ ഫോട്ടോഗ്രാഫറായിരുന്ന മാധ്യമപ്രവര്‍ത്തകയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റുചെയ്തു. സംഭവത്തില്‍ പ്രതികളായ മറ്റ് നാലുപേരെ തിരിച്ചറിഞ്ഞെന്നും ഇവര്‍ ഉടന്‍ പിടിയാലാകുമെന്നും മുംബൈ പോലീസ് കമ്മീഷണര്‍ അറിയിച്ചു. പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രങ്ങള്‍ രാവിലെ പോലീസ് പുറത്തുവിട്ടിരുന്നു. ഇതില്‍ ഉള്‍പ്പെടുന്നയാളാണ് അറസ്റിലായത്, അഞ്ചുപേരാണ് 22 വയസുകാരിയായ മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തത്. പിടിയിലായ ആള്‍ കുറ്റം സമ്മതിച്ചെന്നും മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ ഇയാളില്‍ നിന്നു ശേഖരിച്ചിട്ടുണ്ടെന്നും പോലീസ് കമ്മീഷണര്‍ അറിയിച്ചു. അതേസമയം, കേസില്‍ പ്രതികളായ രണ്ടുപേര്‍ കൂടി പോലീസ് കസ്റഡിയിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സംഭവമുണ്ടായ ശേഷം ഇതുവരെ ഇരുപതോളം പേരെ കസ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി പോലീസ് വ്യക്തമാക്കി. ഇവരില്‍ നിന്ന് ലഭിച്ച വിവരവും പെണ്‍കുട്ടിയില്‍ നിന്ന് ലഭിച്ച വിവരവും അടിസ്ഥാനമാക്കിയാണ് രേഖാചിത്രങ്ങള്‍ തയാറാക്കിയതും ഒരാളെ പിടികൂടിയതും. പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും സ്പെഷല്‍ സ്ക്വാഡാണ് അന്വേഷണം നടത്തുന്നത്.
Discussion about this post