Tuesday, August 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

കെഎച്ച്എന്‍എ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു

by Punnyabhumi Desk
Aug 24, 2013, 12:50 am IST
in രാഷ്ട്രാന്തരീയം

KHNA-membersചിക്കാഗോ: അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു. കേരളത്തില്‍ പഠിക്കുന്ന നിര്‍ദ്ധനരായ കുട്ടികള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സ് പഠനത്തിനായി കെഎച്ച്എന്‍എ ഏര്‍പ്പെടുത്തിയ  സ്‌കോളര്‍ഷിപ്പിന് ഇത്തവണ 130 പേര്‍ അര്‍ഹരായിട്ടുണ്ട്. കേരളത്തില്‍ സര്‍ക്കാര്‍ ഇതര സ്ഥാപനം നല്‍കുന്ന ഏറ്റവും വലിയ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പാണിത്. പ്രതിവര്‍ഷം 250 ഡോളര്‍വീതം ഒരു കുട്ടിക്ക് 1000 ഡോളര്‍ വരെ ലഭിക്കും.

2005ലെ ചിക്കാഗോ കണ്‍വന്‍ഷനിലാണ് സ്‌കോളര്‍ഷിപ്പ് പദ്ധതി എന്ന ആശയം മുന്നോട്ടുവന്നത്. ട്രീസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഉദയഭാനു പണിക്കരുടെയും സെക്രട്ടറി പ്രസന്നന്‍ പിള്ളയുടെയും നേതൃത്വത്തില്‍ അത് യാഥാര്‍ത്ഥ്യമാക്കി. ചെറിയ രീതിയില്‍  തുടങ്ങിയ പദ്ധതി തുടര്‍ന്ന് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്മാരായ ടി.എന്‍ നായര്‍, രാജുനാണു, അനില്‍കുമാര്‍ പിള്ള, എന്നിവര്‍ വിജയകരമായി മുന്നോട്ടു കൊണ്ടുപോയി 2012ല്‍ 103 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യാന്‍ കഴിഞ്ഞു. തുടര്‍ച്ചയായി എട്ടാം വര്‍ഷമാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കേരളത്തിലെ കുട്ടികള്‍ക്കായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഇത്തവണ 130 പേര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തത്.

അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി, സ്വാമി പൂര്‍മനന്ദപുരി, മന്ത്രി കെ. ബാബു, പി പരമേശ്വരന്‍, ഡോ വി എന്‍ രാജശേഖരന്‍പിള്ള, ഐ എ എസ്സുകാരായ കെ ജയകുമാര്‍, ജെ ലളിതാംബിക, രാജുനാരായണ സ്വാമി, ആര്‍ രാമചന്ദ്രന്‍നായര്‍, കവികളായ എസ് രമേശന്‍ നായര്‍, വി മധുസൂദനന്‍ നായര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ സ്‌കോളര്‍ഷിപ്പ് ചടങ്ങില്‍ പങ്കെടുത്തു.

സമര്‍ത്ഥരും നിര്‍ദ്ധനരുമായ കുട്ടികളെ സഹായിക്കാനുള്ള സംരംഭത്തിന് കൂടുതല്‍ സംഘടനകുടെയും വ്യക്തികളുടെയും പിന്തുണ ആവശ്യമാണെന്നും അമേരിക്കയില്‍ താമസിക്കുന്ന ഓരോ  മലയാളി ഹിന്ദുകുടുംബം സ്‌കോളര്‍ഷിപ്പ് പദ്ധതിയെ പിന്തുണച്ച് നാട്ടില്‍ ഒരു സേവന പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്ന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ അനില്‍കുമാര്‍ പിള്ള, സെക്രട്ടറി ഗണേഷ്‌നായര്‍, സ്‌കോളര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഹരി നമ്പൂതിരി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

സ്‌കോളര്‍ഷിപ്പ് പോലെ മറ്റ് ചില പദ്ധതികള്‍ക്ക് കൂടി രൂപം നല്‍കേണ്ടിയിരുന്നു. ഫണ്ട് കണ്ടെത്തുകതന്നെയാണ് പ്രധാന വെല്ലുവിളി. സന്മനസ്സുകള്‍ പലരും സഹായിക്കുന്നതിലാണ് സ്‌കോളര്‍ഷിപ്പ് പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നത്. ഇത് തുടരുകയും കൂടുതല്‍ പേരുടെ പിന്‍തുണ നേടുകയും വേണമെന്ന് ട്രസ്റ്റി ബോര്‍ഡ് ഭാരവാഹികള്‍ പറഞ്ഞു.

കേരളത്തില്‍ നടക്കുന്ന സ്‌കോളര്‍ഷിപ്പ് വിതരണ ചടങ്ങുതന്നെ വലിയെരു സാംസ്‌കാരിക ചടങ്ങായി മാറിയിട്ടുണ്ടന്ന് സ്‌കോളര്‍ഷിപ്പിന്റെ കേരളത്തിലെ കോ-ഓര്‍ഡിനേറ്റര്‍ പി ശ്രീകുമാര്‍ പറഞ്ഞു.

Share
Tweet
Send

Related News

രാഷ്ട്രാന്തരീയം

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

രാഷ്ട്രാന്തരീയം

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

രാഷ്ട്രാന്തരീയം

ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies