കറാച്ചി: പാക്സ്ഥാന്‍ ജയിലിലുണ്ടായിരുന്ന 337 ഇന്ത്യക്കാരെ വെള്ളിയാഴ്ച മോചിപ്പിച്ചു. കറാച്ചിയിലെ മാലിര്‍ ജയിലില്‍ നിന്ന് 329 പേരെയും പ്രായപൂര്‍ത്തിയാകാത്തവരെ പാര്‍പ്പിക്കുന്ന ലന്ധിയിലെ കേന്ദ്രത്തില്‍ നിന്ന് എട്ടുപേരെയുമാണ് മോചിപ്പിച്ചത്. ഇവരെ എട്ട് ബസ്സുകളിലായി ആദ്യം ലാഹോറിലേക്കയയ്ക്കും. പിന്നീട് വാഗാ അതിര്‍ത്തിയിലെത്തിച്ച് ശനിയാഴ്ച ഇന്ത്യയ്ക്കു കൈമാറും.
സര്‍ക്രീക്കിലെ കടല്‍ മേഖലയിലേക്ക് മീന്‍പിടിത്തത്തിനുപോയി പാക് കടല്‍ സുരക്ഷാ ഏജന്‍സിയുടെ പിടിയിലായവരാണ് ഇവരില്‍ ഭൂരിഭാഗംപേരും. പൗരത്വത്തിലെ അവ്യക്തത മൂലം മാലിര്‍ ജയിലിലുള്ള ഒരാളെ മോചിപ്പിച്ചിട്ടില്ലെന്ന് ജയില്‍ സൂപ്രണ്ട് ഷുജ ഹൈദര്‍ അറിയിച്ചു.
Discussion about this post