വാഷിംഗ്‌ടണ്‍: ശരീരത്തില്‍ വച്ചുപിടിപ്പിക്കാവുന്ന ലോകത്തിലെ ആദ്യത്തെ കൃത്രിമ വൃക്ക ഇന്ത്യന്‍ വംശജന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം വികസിപ്പിച്ചെടുത്തു. ഡയാലിസിസിനും വൃക്കമാറ്റിവയ്‌ക്കലിനും പകരമാകുമെന്നു കരുതുന്ന കൃത്രിമ പതിപ്പ് വികസിപ്പിച്ചത് ഇന്ത്യന്‍ വംശജനായ ഷുവോ റോയിയുടെ നേതൃത്വത്തിലുള്ള കാലിഫോര്‍ണിയ സര്‍വകലാശയിലെ ഗവേഷക സംഘമാണ്. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തില്‍ പൂര്‍ണ വിജയമായിരുന്നു. മനുഷ്യ ശരീരത്തില്‍ ആരംഭിക്കുന്ന പരീക്ഷണം വിജയകരമായിരിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷക സംഘവും ആരോഗ്യ മേഖലയും.
വൃക്കയുടെ ഒട്ടുമിക്ക ധര്‍മങ്ങളും നിര്‍വഹിക്കാന്‍ ശേഷിയുള്ള കൃത്രിമപതിപ്പിന് കാപ്പികപ്പിന്റെ വലിപ്പമാണുള്ളത്. രണ്‌ടു ഭാഗമായിട്ടാണ് നിര്‍മാണം. സിലിക്കോണ്‍ ചിപ്പുപയോഗിച്ചുള്ള ആദ്യഭാഗം രക്തം ശുദ്ധീകരിക്കും. മനുഷ്യന്റെ തന്നെ വൃക്ക കോശങ്ങളാല്‍ പൊതിഞ്ഞ സിലിക്കോണ്‍ ചിപ്പ്‌കൊണ്‌ടാണ് രണ്‌ടാം ഭാഗം നിര്‍മിച്ചിരിക്കുന്നത്. പഞ്ചസാര, ഉപ്പ് തുടങ്ങി ശരീത്തിനാവശ്യമുള്ള പഥാര്‍തങ്ങള്‍ തിരിച്ചെടുക്കുന്നത് ഈ ഭാഗമാണ്. വിറ്റാമിന്‍ ഡി ഉത്‌പാദിപ്പിച്ച് രക്തസമര്‍ദം സാധാര നിലയിലാക്കാനും രണ്‌ടാംഭാഗം സഹായിക്കും.
ഡയാലിസിസ് മുഖേന ജീവന്‍ നിലനിര്‍ത്തുന്നവരടക്കമുള്ള വൃക്ക രോഗികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഷുവോ റോയിയുടെയും സംഘത്തിന്റെയും നേട്ടം. ഡയാലിസിസിന് മാത്രമല്ല, വൃക്കമാറ്റിവയ്‌ക്കുന്നതിനും പരിഹാരമാണ് തങ്ങളുടെ കണ്‌ടുപിടുത്തമെന്ന് ഗവേഷക സംഘം പറഞ്ഞു. മാറ്റിവയ്‌ക്കപ്പെടുന്ന വൃക്കയെ ശരീരം സ്വീകരിക്കുമോ എന്നതടക്കമുള്ള ആശങ്കകള്‍ കൃത്രിമ പതിപ്പിന്റെ കാര്യത്തില്‍ ഉണ്‌ടാവില്ലെന്നും ഗവേഷക സംഘം വ്യക്തമാക്കി.
Discussion about this post