ഹൈദരാബാദ് : ക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരം കൊണ്ട് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഉദ്ദേശമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരത്തിന്റെ കണക്ക് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് കത്തയച്ചത് വിവാദമായ സാഹചര്യത്തിലാണ് കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രാലയം നിലപാട് അറിയിച്ചത്. സ്വര്‍ണശേഖരത്തിന്റെ കണക്ക് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലേക്കും റിസര്‍വ് ബാങ്ക് അയച്ച കത്ത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.
സ്വര്‍ണശേഖരം സംബന്ധിച്ച് അന്വേഷണങ്ങളുണ്ടാകുമെങ്കിലും ദൈവത്തിന്റെ സ്വര്‍ണം അവസാന ആശ്രയമായിരിക്കുമെന്ന് സംസ്ഥാനങ്ങളുടെ സാമ്പത്തികകാര്യ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി ജെ ഡി സലീം പറഞ്ഞു. എന്നാല്‍ ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിനു വേണ്ടി ജനങ്ങള്‍ സ്വര്‍ണം വന്‍തോതില്‍ വാങ്ങുന്നത് കുറയ്ക്കണമെന്ന ധനമന്ത്രി പി ചിദംബരത്തിന്റെ വാക്കുകള്‍ സലീം ആവര്‍ത്തിച്ചു.
Discussion about this post