Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ലേഖനങ്ങള്‍

തിരുവോണ സ്മരണ മലയാളിക്ക് എന്നും ഉത്തേജനമായിരിക്കട്ടെ

by Punnyabhumi Desk
Sep 15, 2013, 11:04 am IST
in ലേഖനങ്ങള്‍

ജഗദ്ഗുരുസ്വാമി സത്യാനന്ദസരസ്വതി 

കളകളമോതും കാട്ടാറുകളും കാനനങ്ങളും കാവ്യഭംഗിയില്‍ കടഞ്ഞെടുത്ത ശില്‍പങ്ങളും കലാശില്‍പ്പങ്ങളും നാടന്‍പാടങ്ങളും ഞാറ്റുവേലയും ഞണ്ടും ഞവിണിയും ഞാഞ്ഞൂലുകളും പുളകംചാര്‍ത്തുന്ന പുല്‍മേടുകളും പൂന്തേനൂറുന്ന പൂവാടികളും താരും തളിരും തിളങ്ങുന്ന തിരുതല്ലജങ്ങളും കന്നിക്കതിരും കാഴ്ചവസ്തുക്കളും മനോജ്ഞസങ്കല്പങ്ങളും ഓണപ്പുത്തന്‍ പുലരിയില്‍ പൂനിലാവുമായി കാത്തിരിപ്പാണ്. ഈ മഹിതഭൂമി, ഈണം തെറ്റാത്ത ഓണപ്പാട്ടിന്റെ ഓളങ്ങളില്‍ ഏറിയും ഇറങ്ങിയും ഏലേലം പാടി തുഴഞ്ഞു നീങ്ങുന്ന ചെറുവഞ്ചികളും വഞ്ചിപ്പാട്ടും വള്ളംകളിയുമെല്ലാമുള്ള നാടുകാണാനെത്തുന്ന മാവേലി മന്നനെ മംഗളാരതി ചെയ്തു വരവേല്‍പ്പു നല്‍കാന്‍ മനോജ്ഞവീഥികളും മണിമന്ദിരങ്ങളും മകുടം ചാര്‍ത്തുന്ന മഹാസൗധങ്ങളും മണിവീണ മീട്ടുന്ന മാലാഖമാരും കങ്കണക്വാണങ്ങളും കിങ്കിണിനാദവും ആ ദാനവരാജന്റെ വരവേല്‍പ്പിനൊരുങ്ങുന്നു.

vallam kali-pbമഞ്ഞണിഞ്ഞ മാമലകളും പട്ടുടുത്തു പൊട്ടുതൊട്ട് പാട്ടുപാടുന്ന മലയാളി മങ്കമാരും നിറപറകളും നിലവിളക്കുമായി ഓണത്തപ്പനെ കാത്തിരിക്കുന്നു. അത്തപ്പൂവിട്ട് അങ്കണത്തറകള്‍ അണിയിച്ചൊരുക്കി മലയാളനാട്ടിലെ മനോമന്ദിരങ്ങള്‍ മാവേലിമന്നനു വരവേല്‍പ്പു നല്‍കാന്‍ ഒരുങ്ങിനില്‍ക്കുന്നു. മാറാലപോലും മറക്കുട പിടിക്കത്തക്ക മലയാളനാടിന്റെ മംഗളസന്ദേശം – അതാണ് തിരുവോണ സന്ദേശം.

ഉദാത്തമായ മാനവസങ്കല്പത്തിന്റെ ഉന്നത ശൃംഗങ്ങളില്‍ നിന്നു ശാന്തവും തരളവുമായ മനുഷ്യമനസ്സിന്റെ ഊഷരഭൂമിയിലേക്ക് ഊറിയിറങ്ങി തണുപ്പിച്ചും, തിളര്‍പ്പിച്ചും, മന്ദഗമനം ചെയ്യുന്ന മന്ദാകിനിയുടെ സേവനസന്ദേശമാണ് തിരുവോണ സന്ദേശം.

മാനവനു മാനവന്റെ നാട്, വാനവന് വാനവന്റെ നാട്, ദാനവനു ദാനവന്റെ നാട് എല്ലാം തന്റേതാക്കിയ ദാനവരാജാവിന് പാദസ്പര്‍ശ മഹിമ കൊണ്ട് കര്‍മ്മസൂക്തമുരച്ച വാമനദേവന്റെ പാവനസന്ദേശമാണ് തിരുവോണ സന്ദേശം.

ആ ധര്‍മ്മസമരസേനാനിയുടെ കര്‍മ്മരഹസ്യകാഹളം കേരളത്തിന്റെ നിഷ്പക്ഷചിന്തയുടെ നിതാന്തമായ നിശ്ശബ്ദമാക്കിയോ? കാപട്യങ്ങളും കപടനാടകങ്ങളും കള്ളും കള്ളും കള്ളപ്പണവും കൊള്ളയും കൊള്ളിവയ്പ്പും കദനകഥ പറയിക്കുന്ന മാമങ്കനാടിന്റെ സമരവീര്യം ഉണരുമോ? ഉണര്‍ത്തെഴുന്നേല്‍ക്കുമോ? വര്‍ഗീയതയും വര്‍ണ്ണവിവേചനവും ഊതിവീര്‍പ്പിച്ച രാഷ്ട്രീയ മന്ദിരങ്ങളും മകുടങ്ങളും സമദര്‍ശിയായ മാനവരാജന്റെ മനോസജ്ഞ സങ്കല്പത്തില്‍ അടിഞ്ഞമരട്ടെ. മാമലകള്‍ ഏറിയും ഇറങ്ങിയും മരുഭൂമികള്‍ താണ്ടിയും മഹാസമുദ്രങ്ങള്‍ കടന്നുചെന്നും മലയാളനാടിന്റെ മനോജ്ഞസന്ദേശം മറുനാടന്‍ മലയാളികളുടെ മനോമുകുരങ്ങളില്‍ മാധുര്യം പകരുന്ന മംഗളദിനമാണ് തിരുവോണം. മലനാട്ടില്‍ തുടങ്ങി മറുനാട്ടിലെത്തുന്ന മഹത്തായ സന്ദേശം. മമതയ്ക്കും സാഹോദര്യത്തിനും മാധുര്യം പകര്‍ന്ന് മംഗളാരതി ചെയ്തു വരവേല്‍പ്പു നല്‍കുന്ന മഹത്തായ ദിനമാണ് തിരുവോണം.

ഭൂമിയില്‍ തുടങ്ങി ഭൂവര്‍ലോകം കടന്ന് സ്വര്‍ഗ്ഗലോകം വരെയെത്തി നില്‍ക്കുന്ന മനുഷ്യസങ്കല്പത്തിന്റെ സേവനപാരമ്പര്യം തന്റേതാക്കാനും ചൊല്‍പ്പടിയില്‍ നിര്‍ത്താനും ശ്രമിച്ച ദാനവരാജന്റെ സ്വാര്‍ത്ഥരാജ്യ മനോഭാവം തച്ചുടയ്ക്കപ്പെടുന്ന ദിനമാണിത്.

സ്വര്‍ഗ്ഗത്തിനും ഭൂമിക്കും തമ്മിലുള്ള പരസ്പരബന്ധം മാധ്യമമണ്ഡലത്തിലൂടെ പൊരുത്തപ്പെടുത്തി നിര്‍ത്തുന്ന പ്രകൃതിയുടെ മംഗളസന്ദേശത്തിനും സൗഹൃദഭാവനയ്ക്കും തടസ്സം നില്‍ക്കുന്ന ആ സുരഗതി ഏതു ചക്രവര്‍ത്തിയുടേതായാലും എന്തുനേട്ടങ്ങള്‍ കൈവരിച്ചാലും ശാശ്വതമോ അഭികാമ്യമോ അല്ല. സ്വാതന്ത്ര്യവും സ്വസ്ഥവുമായ പ്രകൃതിയുടെ ക്രമീകരണവ്യവസ്ഥയുടെ നിഷ്‌കരുണം നിരാകരിക്കാനും നിരാകരിക്കാനും നിരുപാധികം നിയന്ത്രിക്കാനും ഒരുമ്പെടുന്ന അസുര ചേതനയുടെ അന്ത്യം കുറിച്ച ദിനമാണ് തിരുവോണദിനം.

പ്രകൃതിയുടെ നാനാര്‍ത്ഥങ്ങളെ കോര്‍ത്തിണക്കിയും ഏകത്വത്തെ നിലനിര്‍ത്തിയും സമന്വയിപ്പിച്ചിരിക്കുന്ന ഉദാരവും ഉദാത്തവുമായ നിയമത്തിലൂടെ അടിച്ചേല്‍പ്പിച്ച അഹന്തയ്ക്ക് അറുതിവരുത്തിയ ധര്‍മ്മത്തിന്റെ അധീശക്തി തിരുവോണനാളിലൂടെയാണ് സ്വസ്ഥനില പുനഃസ്ഥാപിച്ചത്.

വാനരനും വാനവനും മാനവനും ദാനവനും പരസ്പരബന്ധത്തില്‍ സ്ഥാപിച്ചെടുത്ത രാമരാജ്യത്തിന്റെ മോഹനയജ്ഞ സങ്കല്പ്പം മകുടം ചാര്‍ത്തിയ മനുഷ്യമനസ്സിന്റെ മാഹാത്മ്യത്തെ ആക്രമിക്കാന്‍ ശ്രമിച്ച ആസുരപ്രകൃതി അടിയേറ്റു വീണ അവിസ്മരണീയ ദിനമാണ് തിരുവോണം. മനുഷ്യമനസ്സിലെ മാനവത്തവും വാനവത്തവും ദാനവശക്തിയില്‍ കടന്നാക്രമിക്കപ്പെടരുതെന്ന ഉത്തമസന്ദേശമാണ് തിരുവോണ സന്ദേശം.

ഓംകാരം പ്രതിദ്ധ്വനിക്കുന്ന ഗുഹാമുഖങ്ങളും ഗിരിഹ്വരങ്ങളും ഉണര്‍ത്തുപാട്ടിലൂടെ ഉണര്‍ത്തെഴുന്നേല്‍പ്പിച്ചും ഊഷ്മളമാക്കിയും ഊട്ടി വളര്‍ത്തിയ നിര്‍വൃതിയിലൂടെ നിതാന്തധാരയാണ് ‘ണ’കാരം. ‘ണശ്ചനിര്‍വൃതിവാചകഃ’ എന്ന അഭിജ്ഞമതം അറിവിന്റെ സുവര്‍ണ്ണകവാടങ്ങള്‍ തുറന്നിടുന്ന ഉദാത്തഭാവനയാണ് തിരുവോണസങ്കല്‍പ്പം. ബ്രഹ്മവാചിയായ ഓങ്കാരത്തെയും മോക്ഷസംജ്ഞയായ ‘ണ’കാരത്തെയും കൂട്ടിയിണക്കുന്ന സര്‍ഗ്ഗശക്തിയുടെ ഉത്തരപ്രഖ്യാനമാകുന്നു തിരുവോണം.

ഓ+ണം=ഓണം. ഓ+ം=ഓം. ഓണം=ബ്രഹ്മസായൂജ്യപദവിയായ ‘മോക്ഷം’.

‘തിരുവോണ’മെന്ന സമസ്തപദത്തെ വിഗ്രഹിക്കുമ്പോള്‍ തിരു+ഓണം എന്നു കിട്ടുന്നു. ‘തിരു’ എന്ന പദത്തിന് ശ്രീയെന്നും ഐശ്വര്യമെന്നും ലക്ഷ്മിയെന്നും അര്‍ത്ഥമുണ്ട്. ‘ഓം’ ബ്രഹ്മവാചിയാണെന്നു നേരത്തെ പറഞ്ഞു. ‘ണ’ പരലോകസൗഖ്യമായ മോക്ഷത്തെയും കാണിക്കുന്നു. ഇവ രണ്ടും കൂട്ടിയിണക്കപ്പെട്ടിരിക്കുന്നത് ബ്രഹ്മവാചിയായ ‘ഓം’ കൊണ്ടാണ്. അതിനാല്‍ ബ്രഹ്മസങ്കല്പത്തെ ആസ്പദിച്ച് ഓങ്കാരത്തില്‍ ലോകമംഗളവും സംസാരദുഃഖനിവര്‍ത്തകമായ മോക്ഷവും ലഭ്യമാക്കുന്നുവെന്നു തിരുവോണമെന്ന പദംകൊണ്ട് അര്‍ത്ഥമാക്കാം.

അസുരരാജാവായ മഹാബലിയുടെ സാമ്രാജ്യമോഹത്തില്‍ തുടങ്ങി ബ്രഹ്മവാചിയായ മോക്ഷത്തില്‍ കലാശിക്കുന്ന സംയുക്തസജ്ഞയാണ് തിരുവോണം. ഇത് ആസുര പ്രകൃതിക്കു മാത്രം കൈയടക്കാനുള്ളതല്ല. ഇന്നും ഭരണാധികാരികളില്‍ കാണുന്ന സാമ്രാജ്യത്വമോഹത്തിനും ആക്രമണത്വരയ്ക്കും അടിമത്തം വളര്‍ത്തിയെടുക്കാനുള്ള ആസുരിക പ്രവണതയ്ക്കുമെല്ലാം തിരുവോണം നല്‍കുന്ന വ്യക്തമായ മറുപടി.

‘അപ്രതിഹത മദത്തന്മാരില്‍ ക്ഷിപ്രം ദണ്ഡമതുചിതം നിയതം’ എന്നാകുന്നു. മനുഷ്യമനസ്സിന്റെ കോണുകളില്‍ ഒളിയിരിക്കുന്ന ആസുരപ്രകൃതിക്കെതിരെ ആശ്വാസത്തിന്റെ അഭിജ്ഞ സങ്കല്‍പ്പങ്ങള്‍ അനുസ്യൂതം പകര്‍ന്നുകൊടുക്കുന്ന തിരുവോണനാളിന്റെ സ്മരണയും സ്മരണാഞ്ജലിയും മലയാളികളില്‍ ഉയര്‍ത്തിവിട്ട ഉത്തേജനമായി എന്നെന്നും പുലരട്ടെ! വളരട്ടെ!

Share1TweetSend

Related News

ലേഖനങ്ങള്‍

കിത്തൂർ റാണി ചെന്നമ്മ: ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ആദ്യകാല ഭരണാധികാരി

ലേഖനങ്ങള്‍

ഭാരതീയ ദര്‍ശനശാസ്ത്രം ലോകക്ഷേമത്തിനു സമര്‍പ്പിച്ച അമൂല്യ വരദാനമാണ് യോഗ

ലേഖനങ്ങള്‍

കോവിഡ്19 കടന്നു പോകുമ്പോൾ

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies