ബെര്‍ലിന്‍: ക്രെഡിറ്റ് കാര്‍ഡ് കമ്പനികളായ മാസ്‌റ്റര്‍ കാര്‍ഡിന്റെയും വിസയുടെയും വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്‌തു. വിക്കിലീക്‌സ് സ്‌ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന്റെ അറസ്‌റ്റിലും വിക്കിലീക്‌സി നെതിരായ നടപടികളിലും പ്രതിഷേധിച്ചാണ് ഹാക്കിങ്. വിക്കിലീക്‌സുമാ യുള്ള ഇടപാടുകള്‍ അവസാനിപ്പിച്ച കമ്പനികളാണ് ഹാക്ക് ചെയ്യപ്പെട്ടത്.
മാസ്‌റ്റര്‍ കാര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ചില തടസങ്ങള്‍ ഉണ്ടായിട്ടു ണ്ടെങ്കിലും സാധാരണ ഉപഭോക്‌താക്കള്‍ക്ക് കാര്‍ഡ് ഉപയോഗിക്കു ന്ന തില്‍ തടസമില്ല. വിസയുടെ വെബ്‌സൈറ്റില്‍ പ്രവേശിക്കുന്നതിന് ഉപ ഭോക്‌താക്കള്‍ക്ക് തടസം നേരിടുന്നുണ്ട്. ഓണ്‍ലൈന്‍ പണമിടപാടുകളിലും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വിക്കിലീക്‌സിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുളള പ്രതികാര നടപടിയാണ് ഇതെന്ന് ഹാക്കേഴ്‌സ് ട്വിറ്ററിലുടെ വ്യക്‌തമാക്കി. വിക്കിലീക് സിനെതിരായ നടപടികള്‍ സ്വീകരിക്കുന്ന എല്ലാവരോടും ഇതേ നിലപാട് സ്വീകരിക്കുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കി.
Discussion about this post