കൊല്ലം: എറണാകുളം തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി. രാവിലെ അഞ്ചു മണിക്ക് എറണാകുളത്തുനിന്നും പുറപ്പെട്ട വഞ്ചിനാട് എക്സ്പ്രസ് മാവേലിക്കര റയില്‍വേസ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.
അലുമിനിയം കമ്പികള്‍, ഒരുമീറ്റര്‍ നീളം വരുന്ന തിരി, രണ്ട് ഡിറ്റൊണേറ്റര്‍, സ്‌ഫോടകവസ്തുവായ നിയോജല്‍ 90 എന്നിവയാണ് ബോഗിയില്‍ ഉണ്ടായിരുന്നത്. യാത്രക്കാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് റയില്‍വേ പോലീസാണ ഇവ പരിശോധിച്ചത്. സ്‌ഫോടകവസ്തുക്കള്‍ ലോക്കല്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ഇവ പരസ്പരം ബന്ധിപ്പിക്കാതെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുവെച്ച നിലയിലായിരുന്നു ഇവ.
വ്യാവസായികമേഖലയില്‍ സ്‌ഫോടനത്തിനുപയോഗിക്കുന്ന രാസവസ്തുവാണ് നിയോജല്‍ 90. കഴിഞ്ഞവര്‍ഷം ചെറിയതുറയിലും ഹൈദരാബാദില്‍ 2007 ലും നടന്ന സ്‌ഫോടനങ്ങളില്‍ നിയോജല്‍ ആണ് ഉപയോഗിച്ചിരുന്നത്
Discussion about this post