ഗാസ: തീവ്രവാദികള്‍ക്കെതിരെ ഗാസാ മുനമ്പില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. അതിര്‍ത്തിക്കു സമീപം തീവ്രവാദികള്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ ഇസ്രയേല്‍ വംശജനു പരിക്കേറ്റതിനെ തുടര്‍ന്നാണ് ഇസ്രയേല്‍ ഇന്നു പുലര്‍ച്ചെ തിരിച്ചടിച്ചത്. ഗാസാ മുനമ്പില്‍ മൂന്നു തീവ്രവാദി പരിശീലന ക്യാംപുകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ലെന്നു സൈനിക വക്‌താവ് അറിയിച്ചു. രാത്രി വൈകിയാണ് തീവ്രവാദികളുടെ ആക്രമണമുണ്ടായത്. പരുക്കേറ്റ ഇസ്രയേല്‍ വംശജനെ പിന്നീട് ഹെലികോപ്‌റ്ററില്‍ ബീര്‍ഷെബ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ നില ഗുരുതരമല്ല.
Discussion about this post