ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാന്റെ വിശ്വാസം നേടണമെങ്കില്‍ അഫ്‌ഗാന്‍, ബലൂചിസ്‌ഥാന്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി. അമേരിക്കന്‍ സെനറ്റിലെ വിദേശകാര്യസമിതി ചെയര്‍മാന്‍ ജോണ്‍ കെറിയുമായി നടത്തിയ കൂടിക്കാഴ്‌ചയുടെ വിശദാംശങ്ങളാണ് വിക്കിലീക്‌സ് പുറത്തുവിട്ടത്. പാക്കിസ്‌ഥാനിലെ മുന്‍ യുഎസ് സ്‌ഥാനപതി അന്ന ഡബ്ല്യു. പാറ്റേഴ്‌സന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനയച്ച കത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
കത്തില്‍ ഇന്ത്യ പാക്ക് ബന്ധമാണു ചര്‍ച്ചാവിഷയമായത്. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ പാക്കിസ്‌ഥാന്‍ ആത്മാര്‍ഥത കാണിച്ചു. അതിനുള്ള തെളിവാണ് അടുത്തിടെ ഇരു രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചകള്‍. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തിയാല്‍ പടിഞ്ഞാറന്‍ അതിര്‍ത്തി മേഖല കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയുമെന്നും ഗീലാനി പറഞ്ഞതായി കത്തിലുണ്ട്. എന്നാല്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് പൊതുജനത്തിന്റെ പിന്തുണ ആവശ്യമാണ്. ഒപ്പം ഇരു രാജ്യങ്ങളെയും യുഎസ് തുല്യ പരിഗണിക്കണമെന്നും ഗീലാനി ആവശ്യപ്പെട്ടിരുന്നു.
അതേസമയം, സമാധാന ശ്രമങ്ങളെ തകര്‍ക്കുന്ന പ്രാദേശിക മാധ്യമങ്ങളുടെയും മറ്റും സമ്മര്‍ദ്ദത്തില്‍ വീഴരുതെന്നും കെറി മുന്നറിയിപ്പു നല്‍കി. ചര്‍ച്ച വിജയിപ്പിക്കുന്നതിന് മധ്യസ്‌ഥതയ്‌ക്കു യുഎസ് തയാറാണ്. തീവ്രവാദത്തിനെതിരായ പോരാട്ടത്തിനുള്ള പാക് പദ്ധതികള്‍ ഇന്ത്യയെ അറിയിക്കണം. ഈ സമീപനം സ്വീകരിച്ചാല്‍ കശ്‌മീര്‍ പ്രശ്‌നം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്ത്യ തയാറാകുമെന്നും കെറി പറഞ്ഞതായി വിക്കിലീക്‌സ് വെളിപ്പെടുത്തി.
Discussion about this post