ന്യൂഡല്‍ഹി: മദ്യപാനികള്‍ മദ്യത്തിന് അടിമപ്പെടുന്നതിനു സമാനമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ അഴിമതിക്ക് അടിമപ്പെട്ടതായി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി. ഡല്‍ഹിയിലെ രോഹിണിയില്‍ ബിജെപിയുടെ റാലിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഗം. കേന്ദ്രത്തില്‍ സര്‍ക്കാരിനുള്ളില്‍ തന്നെ സര്‍ക്കാരുള്ള സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ഡിപ്പാര്‍ട്ട്മെന്റും പ്രത്യേകം സര്‍ക്കാരായി പ്രവര്‍ത്തിക്കുകയാണ്. യുപിഎയിലെ ഘടകകക്ഷികള്‍ പോലും ഒരുമിച്ചല്ലെന്നും മോഡി ചൂണ്ടിക്കാട്ടി. യുപിഎ സര്‍ക്കാര്‍ ഗാന്ധിഭക്തിയില്‍ മുങ്ങിയിരിക്കുകയാണെന്ന് പരിഹസിച്ച മോഡി ഗാന്ധിയുടെ ചിത്രം പതിച്ച കറന്‍സി നോട്ടുകള്‍ വാങ്ങുന്നതിലാണ് ഈ ഭക്തിയെന്നും ആക്ഷേപിച്ചു.
സര്‍ക്കാര്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും ശക്തിയാണ്. എന്നാല്‍ സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് ബാധ്യതയായ സ്ഥിതിയാണ് ഡല്‍ഹിയിലെന്നും മോഡി പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് കുറ്റപ്പെടുത്തിയ മോഡി പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അവര്‍ പലരെയും പഴിചാരി രക്ഷപെടുകയാണെന്നും ആരോപിച്ചു. ഡല്‍ഹി സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനുമെതിരേ നിശിതമായ വിമര്‍ശനമാണ് മോഡി നടത്തിയത്.
Discussion about this post