കൊച്ചി: ബംഗളുരുവിലെ പാരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്കെതിരെ കൊച്ചി നോര്‍ത്ത് പൊലീസ് വധശ്രമത്തിനു കേസെടുത്തു. 1998ല്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന പരാതിയിലാണു കോടതിയുടെ നിര്‍ദേശ പ്രകാരം കേസെടുത്തത്. കേസില്‍ മഅദനി ഒന്നാംപ്രതിയും പിഡിപി പ്രവര്‍ത്തകന്‍ മുഹമ്മദ് അഷ്‌റഫ് രണ്ടാം പ്രതിയുമാണ്. മാറാട് കമ്മിഷന്‍ തെളിവെടുപ്പില്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.
ഭീകരവാദ സ്വഭാവമുള്ള ഒരു കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ടൗണ്‍ പോലീസ് ചോദ്യം ചെയ്‌ത മുഹമ്മദ് എന്നയാള്‍ നല്‍കിയ മൊഴിയാണ് ഈ വധശ്രമക്കേസിലേക്ക് വഴിതെളിച്ചത്. പി. പരമേശ്വരനെയും ഫാ. അലവിയെയും കൊലപ്പെടുത്താന്‍ അഷ്‌റഫിന് മഅദനി പണം നല്‍കിയെന്നാണ് മുഹമ്മദ് മൊഴി കൊടുത്തിട്ടുള്ളത്. ഇതനുസരിച്ച് പരമേശ്വരനെ വധിക്കാന്‍ ലക്ഷ്യമിട്ട് അഷ്‌റഫ് കന്യാകുമാരിയില്‍ പോയെങ്കിലും ഉദ്യമം വിജയിച്ചില്ലെന്നും മൊഴിയില്‍ പറയുന്നു.
Discussion about this post