ശ്രീനഗര്‍: കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസിലെ പ്രതികള്‍ക്ക് കൊച്ചിയിലെ എന്‍ഐഎ കോടതി ഇന്ന് ശിക്ഷ വിധിക്കും. തടിയന്റവിട നസീര്‍, സര്‍ഫ്രാസ് നവാസ് എന്നിവര്‍ ഉള്‍പ്പെടെ 13 പേര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ഇവരുടെ ശിക്ഷ ഇന്ന് വിധിക്കും. 2012 ഫെബ്രുവരിയിലാണ് കേസില്‍ എന്‍ഐഎ പ്രത്യേക കോടതി വിചാരണ തുടങ്ങിയത്.
തടിയന്റവിട നസീര്‍ കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ നിലവില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. വധശിക്ഷ ഉള്‍പ്പെടെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസില്‍ അഞ്ചുപേരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വിട്ടയച്ചു. എന്‍ഐഎ പ്രതി ചേര്‍ത്ത മുഹമ്മദ് നൈനാര്‍, ബദറുദ്ദീന്‍, ടി.കെ അനസ്, ഷനീജ്, അബ്ദുല്‍ ഹമീദ് എന്നിവരെയാണ് ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ച് കോടതി വെറുതെ വിട്ടത്.
2006-2008 കാലയളവില്‍ കേരളത്തില്‍ നിന്നുള്ള യുവാക്കളെ തീവ്രവാദ പരിശീലനത്തിനായി റിക്രൂട്ട് ചെയ്തുവെന്നാണ് കേസ്. പരിശീലനം നേടി പാകിസ്ഥാനില്‍ നിന്ന് തിരിച്ചുവരുന്നതിനിടെ നാലുപേര്‍ കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു.
അബ്ദുല്‍ ജലീലാണ് കേസില്‍ ഒന്നാം പ്രതി. കേസിലെ പ്രതികളായ നാല് മലയാളികള്‍ 2008 ഒക്ടോബറില്‍ കശ്മീരില്‍ വച്ച് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാന്‍ പൗരനായ വാലി, ഇരുപതാം പ്രതി മുഹമ്മദ് സാബിര്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. കശ്മീരില്‍ നിന്നും രക്ഷപ്പെട്ട അബ്ദുല്‍ ജബ്ബാറിനെ പിന്നീട് സംസ്ഥാനത്തുവെച്ച് പൊലീസ് അറസ്റ്റ് ചെയ്തു.













Discussion about this post