ചെന്നൈ: മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനിയുടെ യാത്രയ്ക്കിടെ പൈപ്പ് ബോംബ് സ്ഥാപിച്ച കേസിലെ മുഖ്യപ്രതി ‘പോലീസ് ഫക്രുദ്ദീന്‍’ എന്ന ഫക്രുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് പൊലീസിലെ പ്രത്യേക അന്വേഷണ വിഭാഗം ഇന്നലെയാണ് ഫക്രുദ്ദീനെ അറസ്റ്റ് ചെയ്തതെന്ന് ഡിജിപി കെ. രാമാനുജം അറിയിച്ചു. 2011ല്‍ എല്‍.കെ. അഡ്വാനി മധുര ജില്ലയിലെ തിരുമാങ്കളത്ത് യാത്ര നടത്തിയപ്പോഴാണ് പൈപ്പില്‍ ബോംബ് സ്ഥാപിച്ചതായി കണ്ടെത്തിയിരുന്നു. ഫക്രുദ്ദീന്‍, ബിലാല്‍ മാലിക്, പണ്ണ ഇസ്മായീല്‍, അബു ബക്കര്‍ സിദ്ദീഖ് എന്നിവരുരെ പിടിക്കുന്നതിനായി വിവരം നല്‍കുന്നവര്‍ക്ക് പോലീസ് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ബിജെപിയുടെ മുതിര്‍ന്ന നേതാവും ഓഡിറ്ററുമായ രമേശ്, ഹിന്ദു മുന്നണി നേതാവ് വെള്ളൈയപ്പന്‍ എന്നിവരുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന നാലുപേരുടെ ലുക്കൗട്ട് പോസ്റ്റര്‍ സിബി – സിഐഡിയുടെ പ്രത്യേക അന്വേഷണ വിഭാഗം നേരത്തേ പുറത്തിറക്കിയിരുന്നു.
Discussion about this post