തിരുവനന്തപുരം: ശബരിമല മണ്ഡലം മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനുള്ള അവലോകനയോഗങ്ങള്‍ ഒക്ടോബര്‍ ഏഴിന് രാവിലെ ഒന്‍പതിന് ചെങ്ങന്നൂര്‍ മുനിസിപ്പല്‍ ഓഫീസിലും 11 ന് പന്തളം ദേവസ്വം ഹാളിലുമായി നടക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. യോഗങ്ങളില്‍ എംഎല്‍എമാര്‍, എംപിമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ മുതലായവര്‍ യോഗത്തില്‍ പങ്കെടുക്കും.












