കൊച്ചി : സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചോദ്യം ചെയ്‌തെന്ന് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. ശ്രീധരന്‍ നായരുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണ സംഘം മുഖ്യമന്ത്രിയെ ചോദ്യം ചെയ്തത്. മുഖ്യമന്ത്രിക്ക് ചോദ്യാവലി നല്‍കി അന്വേഷണ സംഘം ഉത്തരം വാങ്ങുകയായിരുന്നു. ഒരാഴ്ച മുമ്പ് ക്ലിഫ് ഹൗസില്‍ വച്ച് എഡിജിപി ഹേമചന്ദ്രന്‍, ചെങ്ങന്നൂര്‍ ഡിവൈഎസ്പി എന്നിവര്‍ ചേര്‍ന്നായിരുന്നു ചോദ്യം ചെയ്തത്. അതേസമയം എന്തെല്ലാം വിവരങ്ങള്‍ ലഭ്യമായെന്ന് എജി വ്യക്തമാക്കിയില്ല. അന്വേഷണം അവസാന ഘടത്തിലെത്തിയെന്നും എജി കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് ഡയറി കോടതിയില്‍ മുദ്രവച്ചു സമര്‍പ്പിച്ചു.
സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടോയെന്ന് പരാതിക്കാരനായ ശ്രീധരന്‍ നായര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ വാദത്തിനിടയിലാണ് അഡ്വക്കറ്റ് ജനറല്‍ നാടകീയമായി മുഖ്യമന്ത്രിയെ ചോദ്യം ചെയ്തുവെന്ന കാര്യം കോടതിയില്‍ വെളിപ്പെടുത്തിയത്. ശ്രീധരന്‍ നായര്‍ അവിടെയും ഇവിടെയും തൊടാതെ ഓരോന്നു പറഞ്ഞിട്ടു കാര്യമില്ല. മുഖ്യമന്ത്രിക്ക് പങ്കുണ്ടോ എന്ന് ശ്രീധരന്‍നായര്‍ക്ക് മാത്രമാണ് പറയാനാവുകയെന്നും കോടതി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫിസിലെ സിസിടിവി ദൃശ്യങ്ങളും വെബ് ക്യാമറയും പരിശോധനയ്ക്ക് അയച്ചെന്നും എജി കോടിയെ അറിയിച്ചു.
Discussion about this post