കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പൊതുപ്രവര്‍ത്തകന്‍ ജോയ് കൈതാരം സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങളും കമ്പ്യൂട്ടറിലെ ഹാര്‍ഡ് ഡിസ്കും പരിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധന നടത്തണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ജസ്റിസ് ഹാറൂണ്‍ അല്‍ റഷീദ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഇത് മുന്നില്‍ കണ്ട് സര്‍ക്കാര്‍ ഹാര്‍ഡ് ഡിസ്കും സിസിടിവി ദൃശ്യങ്ങളും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചുവെന്ന് കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ മുഖ്യമന്ത്രിയെ അന്വേഷണം സംഘം ചോദ്യം ചെയ്തുവെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. അന്വേഷണ സംഘത്തിന് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാം. മുഖ്യമന്ത്രി സോളാര്‍ പദ്ധതിയെ പ്രോത്സാഹിപ്പിച്ചു എന്ന് പറയാനാകില്ല. മുഖ്യമന്ത്രി സരിതയെ പ്രോത്സാഹിപ്പിച്ചാല്‍ പോലും കുറ്റം പറയാന്‍ കഴിയില്ല. ഹര്‍ജിക്കാര്‍ക്ക് അന്വേഷണ സംഘത്തിന് എതിരേ ഒരു പരാതിയുമില്ല. ഫലപ്രദമായ അന്വേഷണമല്ലെന്ന് തോന്നിയാല്‍ മജിസ്ട്രേറ്റിന് ഇടപെടാമെന്നും കോടതി നിരീക്ഷിച്ചു.
Discussion about this post