കേരളം താലിബാനിസത്തിലേക്ക് പോകുകയാണോ എന്ന് തോന്നുന്നതരത്തിലാണ് ഇസ്ലാമിക തീവ്രവാദികളുടെ മാത്രമല്ല കേരളം ഭരിക്കുന്ന മുഖ്യ പ്രതിപക്ഷമായ മുസ്ലീംലീഗിന്റെ നടപടികളും. കോണ്‍ഗ്രസ്സിനേയും കടത്തിവെട്ടി ലീഗാണ് ഇന്ന് കേരളഭരണത്തിന് ചുക്കാന്‍പിടിക്കുന്നത് എന്നത് പരസ്യമായ കാര്യമാണ്. വിദ്യാഭ്യാസ വകുപ്പിലൂടെ ചെയ്തുകൂട്ടുന്നതൊക്കെ മുസ്ലീങ്ങള്‍ക്കുവേണ്ടി മാത്രമാണ്. ഇക്കാര്യത്തില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ദുര്‍ഗ്ഗാഷ്ടമി ദിവസം കേരള സര്‍വകലാശാലയിലും ഓപ്പണ്‍സ്‌കൂളിലും പരീക്ഷ നടത്താനുള്ള തീരുമാനമാണ്. ഏറെ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ സര്‍വകലാശാലയിലെ പരീക്ഷകള്‍ റദ്ദാക്കിയെന്ന് കേള്‍ക്കുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച്
ഉത്തരവിറങ്ങിയതായി അറിയില്ല. എന്നാല്‍ ഓപ്പണ്‍സ്‌കൂള്‍ പരീക്ഷ റദ്ദാക്കിയതായി ഉത്തരവിറങ്ങിയിട്ടില്ല.
അതേസമയം ബലിപ്പെരുനാളിന് ഈമാസം പതിനാറിനായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പതിനഞ്ചിനുകൂടി സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടാം ശനിയാഴ്ചകൂടിയായ ദുര്‍ഗ്ഗാഷ്ടമി ദിവസം പരീക്ഷ നടത്താന്‍ തീരുമാനിച്ച വിദ്യാഭ്യാസ വകുപ്പാണ് പതിനഞ്ചിനുകൂടി ബലിപെരുനാളിന് അവധിപ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കടുത്ത മതവിവേചനം അല്ലെങ്കില്‍ മറ്റെന്താണ്? വിദ്യാഭ്യാസ വകുപ്പ് കൈപ്പിടിയില്‍ ഒതുക്കിക്കൊണ്ട്, അവധിനല്‍കുന്ന കാര്യത്തില്‍പോലും മുസ്ലീംലീഗ് കാണിക്കുന്ന താന്തോന്നിത്തം ഹിന്ദുസമൂഹത്തെ രോഷംകൊള്ളിക്കുന്നതാണ്.
മതേതരത്വം അടിസ്ഥാനമാക്കിയ ഭരണഘടനയില്‍തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറ്റ ലീഗ് മന്ത്രിമാര്‍ക്ക് വിളക്കുകൊളുത്തുന്നതുപോലും ‘ഹറാ’മാണ്. മതത്തെ പൊതു ജീവിതത്തിലേക്ക് വലിച്ചിഴക്കുന്ന ലീഗ് മന്ത്രിമാര്‍ക്ക് വിദ്യാരംഭവും നിഷിദ്ധമായിരിക്കാം. ‘തമസോ മാ ജ്യോതിര്‍ഗമയ’ എന്ന ഈശാവാസ്യോപനിഷത്തിലെ സൂക്തം ഭാരതത്തിന്റെ പ്രാര്‍ത്ഥനാ മന്ത്രമാണ്. ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കേണമേ എന്ന പ്രാര്‍ത്ഥനയും നിഷിദ്ധമായിക്കാണുന്ന സമൂഹത്തിനു മാത്രമേ വിളക്കു തെളിക്കുന്നത് ഹറാമായിമാറൂ. ഇതിന്റെ തുടര്‍ച്ചയാണോ വിദ്യാരംഭവുമായി ബന്ധപ്പെട്ട പൂജവയ്പുദിവസം പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്ന് സംശയമുണ്ട്.
ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ഭാരതത്തിന്റെ പൈതൃകമാണ്. അത് പിന്‍തുടരുക എന്നത് ഒരു സംസ്‌കാരത്തെ ഭാവിതലമുറയ്ക്ക് പകര്‍ന്നുകൊടുക്കല്‍ കൂടിയാണ്. വിദ്യാരംഭം എന്ന മഹത്തായ ചടങ്ങ് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ക്ക് അതില്‍നിന്നു വിട്ടുനില്‍ക്കാം. എന്നാല്‍ ആ ചടങ്ങിനു മുന്നോടിയായുള്ള പൂജവയ്പുമായി ബന്ധപ്പെട്ട ദിനത്തില്‍ പരീക്ഷ നിശ്ചയിച്ചത് എന്തിന്റെ പേരിലായാലും ഹിന്ദുക്കളെ അവഹേളിക്കുന്നതിനു തുല്യമാണ്. അധികാര സ്ഥാനത്തിരിക്കുന്നവര്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിനുമുമ്പുതന്നെ വിശേഷദിവസങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. ഇത് അറിയാതെയാണ് തീരുമാനിച്ചതെന്ന് പറയാന്‍ കഴിയില്ല.
മതേതരത്വം വാക്കിലും ലീഗിസം പ്രവര്‍ത്തിയിലും കാട്ടിക്കൊണ്ട് ഭൂരിപക്ഷ സമൂഹത്തിന്റെ സാംസ്‌കാരിക തനിമയ്ക്കുനേരെ കൈയോങ്ങാന്‍ ആരു ശ്രമിച്ചാലും അതിന് തടയിടുകതന്നെചെയ്യും. അവധി നല്‍കുന്ന കാര്യത്തില്‍ കാട്ടിയ വിവേചനം തുടര്‍ന്നാല്‍ ഹൈന്ദവസമൂഹത്തിന്റെ തനിനിറം എന്തെന്ന് അറിയുമെന്ന് ഓര്‍മ്മിപ്പിക്കുകയാണ്.
Discussion about this post