ആന്ധ്ര, ഒഡീഷ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഫൈലിന്‍ ചുഴലികൊടുങ്കാറ്റ് കേരളത്തില്‍ കനത്ത മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ കനത്ത മഴ തുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കുന്ന സൂചന. ആന്ധ്ര, ഒഡീഷ തീരപ്രദേശങ്ങളില്‍ നിന്ന് അഞ്ച് ലക്ഷത്തിലധികം പേരെ ഇതിനകം ഒഴിപ്പിച്ചുകഴിഞ്ഞു. ഫൈലിന്റെ വരവിന് മുന്നോടിയായി ഒഡീഷ, ആന്ധ്രാ തീരമേഖലകളില്‍ കനത്ത മഴ തുടരുകയാണ്. സൈന്യവും സംസ്ഥാന സര്‍ക്കാരും അടിയന്തര സാഹചര്യവും നേരിടാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ചത്തീസ്ഖഡ് എന്നീ സംസ്ഥാനങ്ങള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ തീരത്തു നിന്ന് 260 കിലോമീറ്റര്‍ അകലെയാണ് ഫൈലിന്‍. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് രൂപപ്പെട്ട ഫൈലിന്‍ കൊടുങ്കാറ്റ് ഒഡീഷ തീരത്തേക്ക് അടുക്കുകയാണ്. വടക്കന്‍ ആന്ധ്രയിലെ തീരദേശ ജില്ലയായ ശ്രീകാകുളത്തും ഒഡീഷയിലെ ഗന്‍ജം, ഖുര്‍ദ, പുരി, ജഗത്സിംഗ് പൂര്‍, എന്നീ ജില്ലകളിലും ചുഴലിക്കാറ്റ് ആഞ്ഞടിക്കും.
കൊടുംകാറ്റിന്‍റെ ശക്തിയില്‍ റെയില്‍ ഗതാഗതവും ടെലഫോണ്‍ ബന്ധവും താറുമാറായേക്കാമെന്നും കനത്ത നാശനഷ്ടമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. ഇന്ധന ക്ഷാമമുണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ വാഹനങ്ങളുടെ നീണ്ടനിര ദൃശ്യമാണ്. തീരത്തടുക്കുന്നതോടെ മണിക്കൂറില്‍ 315 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് ശക്തിപ്രാപിക്കുമെന്നാണ് യുഎസ് കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഒഡീഷയിലെ ഗോപാല്‍പൂര്‍ തീരത്തോട് 200 കിലോമീറ്ററുകള്‍ക്ക് അകലെ കാറ്റ് എത്തിയതായാണ് കാലാവസ്ഥാ പ്രവചന കേന്ദ്രങ്ങല്‍ നല്‍കുന്ന സൂചന.
Discussion about this post