ബാഗ്ദാദ്: ഇറാഖിലെ അദാമിയ ജില്ലയിലെ ഇമാം മൂസ അല്‍ഖദീം പളളിയിലേക്കു പോവുകയായിരുന്ന ശിയ തീര്‍ത്ഥാടകര്‍ക്കുനേരെ നടന്ന ചാവേര്‍ സ്‌ഫോടനത്തിലും ബോംബേ് സ്‌ഫോടനത്തിലും നാല്‍പതോളം പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കുണ്ട്. പളളിയുടെ 800ാം വാര്‍ഷിക ആഘോഷങ്ങള്‍ നടക്കവെയാണ് സ്‌ഫോടനം നടന്നത്. പ്രദേശത്തേക്കുളള വാഹനഗതാഗതം പോലീസ് നിരോധിച്ചിരിക്കുകയാണ്്. 12 ശിയ പളളികളില്‍ എഴാം സ്ഥാനമാണ് ഇമാം മൂസ അല്‍ഖദിം പളളിക്ക്. ശിയ തീര്‍ത്ഥാടകര്‍ക്ക് കനത്ത സുരക്ഷ ഏര്‍പെടുത്തിയിരുന്നു.
Discussion about this post