ഗുവാഹത്തി: ന്യൂഡല്‍ഹിക്കു പോകുകയായിരുന്ന രാജധാനി എക്സ്പ്രസിന്റെ പാന്‍ട്രി കാറില്‍ തീപിടിത്തമുണ്ടായി. അപകടത്തില്‍ ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ല. ആസാമിലെ മൊറിഗോണില്‍ വെച്ചാണ് തീപിടിച്ച വിവരമറിഞ്ഞത്. ധരംതുള്‍ സ്റേഷന്‍ വഴി ട്രെയ്ന്‍ കടന്നു പോകുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. പാന്‍ട്രി കാറിന്റെ കോച്ച് പൂര്‍ണ്ണമായും കത്തി നശിച്ചു. കോച്ചില്‍ ജീവനക്കാരടക്കം 15 പേരാണുണ്ടായിരുന്നത്. സംഭവസ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ് പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തമുണ്ടാതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post