ബര്‍ലിന്‍: വിക്കിലീക്‌സ് വെബ്‌സൈറ്റിനെ അനുകൂലിക്കുന്ന ഹാക്കര്‍മാരുടെ ആക്രമണം തുടരുന്നതിനിടെ ആമസോണ്‍ വെബ്‌സൈറ്റ് പ്രവര്‍ത്തനം വീണ്ടും തകരാറിലായി. യൂറോപ്പില്‍ ഓണ്‍ലൈന്‍ രംഗത്തെ പ്രമുഖ സേവനദാതാക്കളാണ് ആമസോണ്‍ വെബ്‌സൈറ്റ്. ഇന്നലെ രാത്രി ഏതാനും മണിക്കൂറുകളാണ് ആമസോണിന്റെ ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളിലെ സെര്‍വറുകള്‍ നിശ്‌ചലമായത്. അതേസമയം, യുഎസില്‍ വെബ്‌സൈറ്റ് സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു.
യുഎസിന്റെ രഹസ്യരേഖകള്‍ പുറത്താക്കിയതിനെ തുടര്‍ന്ന് വിക്കിലീക്‌സിനുള്ള സേവനങ്ങള്‍ ആമസോണ്‍ നിര്‍ത്തിയിരുന്നു. തുടര്‍ന്ന് സെര്‍വറില്‍ നിന്നും വിക്കിലീക്‌സിനെ ആമസോണ്‍ മാറ്റി. ഈ പാത പിന്‍തുടര്‍ന്ന് വിക്കിലീക്‌സുമായുള്ള പണമിടപാടുകള്‍ വീസ, മാസ്‌റ്റര്‍കാര്‍ഡ് എന്നീ ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും അവസാനിപ്പിച്ചിരുന്നു. ഇതിനുശേഷമാണ് വിക്കിലീക്‌സിനെതിരൊയ വെബ്‌സൈറ്റുകളില്‍ സൈബര്‍ ആക്രമണമുണ്ടായത്.
Discussion about this post