ഹൈദരാബാദ്: ആന്ധ്രയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 26 ആയി. അഞ്ചു ദിവമായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ മിക്കതും വെള്ളത്തിനടിയിലായി. ആയിരത്തോളം ആളുകളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ഏകദേശം അയ്യായിരത്തോളം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. വീടുകള്‍ നഷ്ടപ്പെട്ടവരെ ദുരിതാശ്വാസ കേന്ദത്തിലേക്കു മാറ്റിയിട്ടുണ്ട്. റോഡുകളും പാലങ്ങളും തകര്‍ന്ന നിലയിലാണ്. മിക്ക സ്ഥലങ്ങളിലും വൈദ്യുതിയും നിലച്ചിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് വ്യാപകമായ കൃഷി നാശമാണുണ്ടായിരിക്കുന്നത്. 4 ഹെക്ടറോളം കൃഷി ഭൂമി വെള്ളത്തിനടിയിലായി. മുന്നൂറോളം കന്നുകാലികള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോയി. കൃഷ്ണ, വംശധാര, ബഹൂഡ തുടങ്ങിയ നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.
Discussion about this post